പെട്രോള്‍പമ്പ്‌ ജീവനക്കാരന്‍ പണവുമായി മുങ്ങി

Tuesday 16 August 2011 11:23 pm IST

പെരുമ്പാവൂര്‍: കാഞ്ഞിരക്കാട്ട്‌ പ്രവര്‍ത്തിക്കുന്ന പെട്രോള്‍ പമ്പില്‍ നിന്നും ജീവനക്കാരന്‍ ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപയും ഒരു ബൈക്കും തട്ടിയെടുത്ത്‌ മുങ്ങി. പെരുമ്പാവൂരില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ പമ്പില്‍ നിന്നും തിങ്കളാഴ്ച പുലര്‍ച്ചെയാണ്‌ ജീവനക്കാരനായ വര്‍ക്കല സ്വദേശിയും ഇപ്പോള്‍ ആലുവ കോമ്പാറയില്‍ മാവിട വീട്ടില്‍ താമസിക്കുന്നയാളുമായ അസീസ്‌(30) പണവും ബൈക്കും അപഹരിച്ച്‌ മുങ്ങിയത്‌. ഇയാള്‍ ഇവിടെ ജോലിയ്ക്ക്‌ ചേര്‍ന്നിട്ട്‌ ഒരു മാസമെ ആയിട്ടുള്ളൂവെന്നും പറയുന്നു. അങ്കമാലി സ്വദേശിയായ ജോയി എന്നയാളുടേതാണ്‌ പമ്പ്‌. പമ്പിലെ തലേദിവസത്തെ കളിഷനായിരുന്നു പണമെന്നും ഇയാള്‍ കൊണ്ടുപോയ ബൈക്കിന്റെ നമ്പര്‍ കെഎല്‍7എക്സ്‌- 4975 ആണെന്നും സഹജീവനക്കാരന്‍ പറയുന്നു. പെരുമ്പാവൂര്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.