കര്‍ഷകദിനം ഇന്ന്‌

Tuesday 16 August 2011 11:26 pm IST

അങ്കമാലി: പാറക്കടവ്‌ ഗ്രാമപഞ്ചായത്തിന്റെയും പാറക്കടവ്‌ കൃഷിഭവന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന്‌ കര്‍ഷകദിനം ആചരിക്കും. മൂഴിക്കുളം സെന്റ്‌ മേരീസ്‌ ഫൊറോന പള്ളി പാരീഷ്‌ ഹാളില്‍ രാവിലെ 10 നടക്കുന്ന കര്‍ഷകദിനാചരണം കെ. പി. ധനപാലന്‍ എം.പി. ഉദ്ഘാടനം നിര്‍വ്വഹിക്കും. പാറക്കടവ്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി.ജോസ്‌ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ജോസ്‌ തെറ്റയില്‍ എം.എല്‍.എ. മികച്ച കര്‍ഷകരെ ആദരിക്കലും പഞ്ചായത്ത്‌ തല അവാര്‍ഡു വിതരണവും നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്തംഗം അഡ്വ. ബിന്‍സി പോള്‍, പാറക്കടവ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. എം.കെ.ഷാജി, ഡെയ്സി ടോമി, എസ്‌.ബി. ചന്ദ്രശേഖരവാര്യര്‍, സി.എം.ജോയി, സീന ഷിജു, സുബിത്‌ സൂര്യന്‍, ലിസ്സി ഡേവീസ്‌, ജില്‍ജി ജോസഫ്‌, ജിഷാ ശ്രീധരന്‍, ആന്റണി പാലമറ്റം, തോമസ്‌ പൗലോസ്‌, ടിടി സുനില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. തുടര്‍ന്ന്‌ കര്‍ഷക സെമിനാര്‍ നടക്കും.
മഞ്ഞപ്ര കൃഷി ഭവന്റെയും മഞ്ഞപ്ര ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന്‌ കര്‍ഷകദിനം ആചരിക്കും. മഞ്ഞപ്ര പഞ്ചായത്ത്‌ ഹാളില്‍ നടക്കുന്ന കര്‍ഷകദിനാചരണം രാവിലെ 10ന്‌ അഡ്വ. ജോസ്‌ തെറ്റയില്‍ നിര്‍വ്വഹിക്കും. അങ്കമാലി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ മേരി ആന്റണി പച്ചക്കറി വിതരണോദ്ഘാടനം നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത്‌ അംഗം ഷേര്‍ളി ജോസ്‌, എം. പി. തരിയന്‍, സരിത സുനില്‍, ലില്ലി പൗലോസ്‌, ഡേവീസ്‌ മണവാളന്‍, ബിജി സാജു, മേരി ദേവസ്സിക്കുട്ടി, രാജു അമ്പാട്ട്‌, സാംസണ്‍ വേലായുധന്‍, ലിസ തോമസ്‌, ഐ.പി. ജേക്കബ്‌, ആനീസ്‌ പോള്‍, ഷിജി വര്‍ഗീസ്‌, വി. ജെ. ജോര്‍ജ്‌, ടി.പി. വേണു, ആശാ രവി, എന്‍. മനോജ്‌ തുടങ്ങിയവര്‍ പ്രസംഗിക്കും.
മരട്‌ :നഗരസഭയുടെയും കൃഷി ഭവന്റെയും ആഭിമുഖ്യത്തില്‍ ഇന്ന്‌ കര്‍ഷകദിനം ആചരിക്കും. രാവിലെ 10 ന്‌ നെട്ടൂര്‍ പ്രിയദര്‍ശിനി മുനിസിപ്പല്‍ കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ എക്സൈസ്‌ മന്ത്രി കെ.ബാബു ദിനാചരണം ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുത്ത കര്‍ഷകരെ ആദരിക്കല്‍, കാര്‍ഷികോല്‍പന്നങ്ങളുടെ പ്രദര്‍ശനം, വിദ്യാര്‍ഥികള്‍ക്ക്‌ ക്വിസ്‌ മത്സരം എന്നിവ ഇതിന്റെ ഭാഗമായി നടത്തും. കാര്‍ഷിക മേഖലയില്‍ പ്രത്യേക തൊഴില്‍ദാന പദ്ധതി, 100 ദിന പരിപാടിയുടെ ഭാഗമായി നടപ്പാക്കിയ കേരശ്രീ, കരനെല്‍ കൃഷി പദ്ധതികളുടെ ആനുകൂല്യ വിതരണവും നടത്തും.
നഗരസഭാ ചെയര്‍മാന്‍ ടി.കെ.ദേവരാജന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വൈസ്‌ ചെയര്‍പേഴ്സണ്‍ അജിത നന്ദകുമാര്‍ മികച്ച കര്‍ഷകരെ ആദരിക്കും. കാര്‍ഷിക മേഖലയില്‍ തൊഴില്‍ദാന പദ്ധതി ആനുകൂല്യം വികസന സമിതി ചെയര്‍മാന്‍ ആന്റണി ആശാംപറമ്പില്‍ വിതരണം ചെയ്യും. ആരോഗ്യ സമിതി അധ്യക്ഷന്‍ പി.കെ.അബ്ദുള്‍ മജീദ്‌ ക്വിസ്‌ മത്സര വിജയിക്കു സമ്മാനദാനം നടത്തും. കൗണ്‍സിലര്‍മാരായ പി.കെ.രാജു കേരശ്രീ പദ്ധതി ആനുകൂല്യവും കെ.ബി മുഹമ്മദുകുട്ടി കരനെല്‍കൃഷി സബ്സിഡിയും വിതരണം ചെയ്യും. ദിനാചരണത്തിന്റെ ഭാഗമായി തിരുവാതിരക്കളി, നാടന്‍പാട്ട്‌, പൂക്കളമിടല്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.