പോഞ്ഞാശേരി സ്പിരിറ്റ്‌ കേസിലെ 8-ാ‍ം പ്രതി അറസ്റ്റില്‍

Saturday 5 October 2013 10:06 pm IST

കൊച്ചി: അറയ്ക്കപ്പടി വില്ലേജിലെ പോഞ്ഞാശേരിയിലെ മണ്ണെടുത്ത വിജനമായ പറമ്പില്‍ നിന്നും 462 ലിറ്റര്‍ സ്പിരിറ്റ്‌ കണ്ടെടുത്ത കേസില്‍ ഒരു പ്രതിയെ കൂടി എറണാകുളം എക്സൈസ്‌ സ്പെഷ്യല്‍ സ്ക്വാഡ്‌ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.അനില്‍കുമാര്‍ അറസ്റ്റ്‌ ചെയ്തു. ഇതോടെ ഈ കേസില്‍ അറസ്റ്റ്‌ ചെയ്തവരുടെ എണ്ണം എട്ടായി. ആലുവ താലൂക്ക്‌ ആലുവ ഈസ്റ്റ്‌ വില്ലേജ്‌ എടത്തല ദേശത്ത്‌ കൊച്ചുവീട്ടില്‍ ഉണ്ണികൃഷ്ണന്‍ മകന്‍ രെജീവന്‍ എന്നു വിളിക്കുന്ന റെജിയെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌. 2012 ജനുവരിയില്‍ 247 കന്നാസ്‌ സ്പിരിറ്റ്‌ കേസിലെ സൂത്രധാരനായ നാലാം പ്രതി സിലേഷിനുവേണ്ടി ചൂണ്ടിയില്‍ എത്തിച്ചത്‌ ഈ കേസിലെ രണ്ടാം പ്രതിയായ റാഫിയുടെ വീട്ടില്‍ സൂക്ഷിക്കുവാന്‍ ഏല്‍പ്പിച്ചു. തുടര്‍ന്ന്‌ സ്പിരിറ്റില്‍ നല്ലൊരുഭാഗം സിലേഷ്‌ വില്‍പ്പന നടത്തി. അവശേഷിച്ച 40 കന്നാസ്‌ സ്പിരിറ്റ്‌ 25 ലിറ്ററിന്റെ 30 കന്നാസുകളിലായി നിറച്ച്‌ സിലേഷിന്റെ സ്കോര്‍പ്പിയോ കാറിലേക്ക്‌ മാറ്റി പട്ടേരികുളത്ത്‌ ഒരു വീട്ടില്‍ കൊണ്ടുപോയി സൂക്ഷിച്ചു.

ഇപ്രകാരം സ്പിരിറ്റ്‌ മാറ്റിയ ശേഷം അവശേഷിച്ച്‌ സ്പിരിറ്റ്‌ വെള്ളം ചേര്‍ത്ത്‌ നേര്‍പ്പിച്ച്‌ 40 കന്നാസുകളിലായി റബര്‍തോട്ടത്തില്‍ ഇടുകയും, റബര്‍ തോട്ടത്തില്‍ സ്പിരിറ്റ്‌ കിടക്കുന്ന വിവരം പോലീസിനെ അറിയിച്ചതുപ്രകാരം പോലീസും എക്സൈസും റബര്‍ തോട്ടത്തിലെത്തി സ്പിരിറ്റ്‌ കണ്ടെടുക്കുകയും ചെയ്തു. 4-ാ‍ം പ്രതിയായ സിലേഷ്‌ ആലുവ ചൂണ്ടിയില്‍ എത്തിച്ച 247 കന്നാസ്‌ സ്പിരിറ്റ്‌ രണ്ടാഴ്ച സൂക്ഷിക്കുന്നതിന്‌ രണ്ടാം പ്രതിയായ റാഫിയെക്ക്‌ വീട്‌ 80,000 രൂപ പ്രതിഫലത്തില്‍ ഏര്‍പ്പാടാക്കി കൊടുത്തത്‌ റെജിയാണ്‌. സ്പിരിറ്റ്‌ രണ്ടാം പ്രതിയുടെ വീട്ടില്‍ ഇറക്കിവക്കുന്നതിനും, പലതവണ വിവിധ വാഹനങ്ങളിലായി സ്പിരിറ്റ്‌ ആവശ്യക്കാര്‍ക്ക്‌ കയറ്റി വിടുന്നതിനും റെജി സഹായിച്ചിട്ടുണ്ട്‌. കേസിലെ മുഖ്യസൂത്രധാരകനായ സിലേഷിനെയും നാലാം പ്രതിയായി സിലേഷിന്റെ സഹായിയായി പ്രവര്‍ത്തിച്ച ടൈസനെയും ഈ കേസില്‍ അഞ്ചാം പ്രതിയായി അറസ്റ്റു ചെയ്തിരുന്നു. സിലേഷിന്റെ ഒപ്പം സ്പിരിറ്റ്‌ വാഹനത്തില്‍ കയറ്റാനും വിതരണം ചെയ്യുന്നതിനും സാഹായിച്ച ആറാം പ്രതി ജിജോയെയും ഏഴാം പ്രതി സിജോ ജോയിയെയും നേരത്തെ അറസ്റ്റ്‌ ചെയ്തിരുന്നു. പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കിയെ പ്രതിയെ ജൂഡിഷ്യല്‍ കസ്റ്റഡിയില്‍ റിമാന്റ്‌ ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.