കോഴിക്കോട്: കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി നിസംഗത വെടിഞ്ഞ് കേരള രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടണമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ആവശ്യപ്പെട്ടു. കേരളത്തിലെ നിലവിലെ രാഷ്ട്രീയ സ്ഥിതിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ എ കെ ആന്റണി കേരളത്തിലേക്ക് മടങ്ങി വരണമെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ്ജ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. ന്യൂനപക്ഷത്തിനും ഭൂരിപക്ഷത്തിനും ഒരേപോലെ സമ്മതനാണ് ആന്റണിയെന്നും ജോര്‍ജ് പറഞ്ഞു. ഇതിന് പിന്നാലെയാണ് മുല്ലപ്പള്ളിയും രംഗത്ത് എത്തിയത്.
നെടുമ്പാശേരി സ്വര്‍ണക്കടത്തുകേസില്‍ പിടിയിലായ ഫയാസിന്റെ രാഷ്ട്രീയ ബന്ധങ്ങള്‍ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു. ടി.പി വധക്കേസിലെ പ്രതികളെ ഫയാസ് ജയിലിലെത്തി കണ്ടുവെന്ന കാര്യം ഗൗരവമുള്ളതാണെന്നും ഇക്കാര്യം പ്രത്യേകം അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: