നവരാത്രി ആഘോഷം

Sunday 6 October 2013 6:42 pm IST

അഞ്ചല്‍: തഴമേല്‍ ആയിരവില്ലി ക്ഷേത്രത്തിലെ നവരാത്രി ആഘോഷങ്ങള്‍ക്ക്‌ തുടക്കമായി. സബ്‌ ഗ്രൂപ്പ്‌ ഓഫീസര്‍ വിജയരാജന്‍ ഭദ്രദീപം തെളിച്ചു. വിജയദശമി ദിനം വരെ ഗണപതിഹോമം, ദേവിഭാഗവതപാരായണം, ഭഗവതിസേവ എന്നിവ നടക്കും. 11ന്‌ സര്‍വൈശ്വര്യപൂജ, 12ന്‌ ആറ്‌ ഓഫ്‌ ലിവിംഗ്‌ സത്സംഗം, 13ന്‌ അഖണ്ഡനാമജപം, 14ന്‌ വിദ്യാരംഭം.
വടമണ്‍ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഗണപതിഹോമം, ദേവിഭാഗവതപാരായണം, വിദ്യാരംഭം എന്നിവയുണ്ടാകും.
അഗസ്ത്യകോട്‌ മഹാദേവര്‍ ക്ഷേത്രത്തില്‍ നവരാത്രി സംഗീതോത്സവത്തിന്‌ സംഗീതസംവിധായകന്‍ കിളിമാനൂര്‍ രാമവര്‍മ്മ ഭദ്രദീപം തെളിച്ചു. ഇന്ന്‌ രാത്രി 7.30ന്‌ നൃത്തസന്ധ്യ. നാളെ രാത്രി 7ന്‌ കോഴിക്കോട്‌ പ്രശാന്ത്‌ വര്‍മ അവതരിപ്പിക്കുന്ന മാനസജപലഹരി. 9ന്‌ വൈകിട്ട്‌ ഏഴിന്‌ ഭക്തിഗാനമേള. 10ന്‌ വില്‍പ്പാട്ട്‌. 11ന്‌ വൈകിട്ട്‌ ആറുമുതല്‍ ദുര്‍ഗാഷ്ടമി പൂജവയ്പ്‌, 7മുതല്‍ നൃത്തസംഗീതാര്‍ച്ചന, 12ന്‌ രാത്രി ഏഴുമുതല്‍ നാദസ്വരകച്ചേരി. 13ന്‌ വൈകിട്ട്‌ ഏഴിന്‌ നൃത്തസംഗീതാര്‍ച്ചന. 14ന്‌ രാവിലെ 7.10മുതല്‍ വിദ്യാരംഭം.
അഞ്ചല്‍ ശബരിഗിരി വിദ്യാഭ്യാസസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തില്‍ നവരാത്രിപൂജയും വിദ്യാരംഭവും നടക്കും. ഡോ.വി.കെ.ജയകുമാര്‍ കുട്ടികളെ എഴുത്തിനിരുത്തും. വിശ്വഹിന്ദുപരിഷത്ത്‌ അഞ്ചല്‍ പ്രഖണ്ഡ്‌ സമിതിയുടെ നേതൃത്വത്തില്‍ 12ന്‌ ദുര്‍ഗാഷ്ടമി ശക്തിപൂജ നടക്കും. ചടങ്ങഉകള്‍ക്ക്‌ വിഎച്ച്പി വിഭാഗ്‌ സംഘടനാ സെക്രട്ടറി കെ.ജയകുമാര്‍ നേതൃത്വമേകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.