ചാലക്കുടി: ഭാരതീയ വിദ്യാനികേതന്‍ സംസ്ഥാന ശാസ്ത്രമേളയ്ക്ക് തിരിതെളിഞ്ഞു. കൊച്ചിന് നേവല്‍ ഫിസിക്കല്‍ ഒഷ്യാനോ ഗ്രാഫിക് ലബോറട്ടറി ഡയറക്ടര്‍ എസ്.അനന്തനാരായണന്‍ മേള ഉദ്ഘാടനം ചെയ്തു. വിദ്യാനികേതന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ഡോ.രവീന്ദ്രന് പിള്ള അദ്ധ്യക്ഷത വഹിച്ചു. കൊടകര സരസ്വതി വിദ്യാനികേതന്‍ സെന്‍ട്രല്‍ സ്കൂളില്‍ നടക്കുന്ന മേളയില്‍ സംസ്ഥാനത്തിന്റെ വിവിധ സ്കൂളുകളില്‍ നിന്നായി മുന്നൂറോളം പ്രതിഭകള്‍ മാറ്റുരയ്ക്കുന്നു. വിദ്യാനികേതന്‍ സംസ്ഥാന സംഘടനാ കാര്യദര്‍ശി എ.സി.ഗോപിനാഥ്, ശാസ്ത്രമേള പ്രമുഖ്, കെ.മോഹന്‍കുമാര്‍, വിവേകാനന്ദ ട്രസ്റ്റ് ചെയര്മാന് ടി.സി. സേതുമാധവന്, സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഷീജബാബു എന്നിവര്‍ സംസാരിച്ചു. മേള ഇന്ന് ഉച്ചതിരിഞ്ഞ് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: