ശരിയായ വഴി

Monday 7 October 2013 10:36 pm IST

പ്രശ്നപരിഹാരത്തിനുവേണ്ടി ഈശ്വരനെ തേടി നടക്കേണ്ടവനല്ല മനുഷ്യന്‍. അതിനേക്കാള്‍ എളുപ്പവും ശരിയുമായ മാര്‍ഗം മനുഷ്യന്‌ മുന്നില്‍ വേറെയുണ്ട്‌.
ഈശ്വരനില്‍ നിന്നും ജനിച്ച നാം സര്‍വ്വാത്മനാ ആ പ്രഭുവിനെ ആശ്രയിക്കുമ്പോള്‍ നമ്മുടെ എല്ലാ പ്രശ്നങ്ങള്‍ക്കും അവന്‍ പരിഹാരം നല്‍കുന്നു. പ്രശ്നം വരുമ്പോള്‍ ഈശ്വരനെ വിളിക്കുകയല്ല, മറിച്ച്‌ തന്റെ എല്ലാം ഈശ്വരനാണെന്ന്‌ കണ്ടറിഞ്ഞ്‌ ഈശ്വരനില്‍ ശരണാഗതി പ്രാപിച്ച്‌ ജീവിക്കുകയാണ്‌ മനുഷ്യന്‍ ചെയ്യേണ്ടത്‌. അവന്‍ നമ്മുടെ മാതാവാണ്‌, പിതാവാണ്‌, ഗുരുവാണ്‌, മിത്രമാണ്‌, മകനാണ്‌ അങ്ങനെ എല്ലാമാണ്‌... നിഷ്കളങ്കമായ, ആത്മാര്‍ത്ഥമായ ഹൃദയത്തോടെ ആശ്രയിക്കുന്നവരില്‍ അവന്‍ നിത്യപ്രത്യക്ഷനായ അനുഗ്രഹം ചൊരിഞ്ഞുകൊണ്ടിരിക്കും. നമ്മെ കൈപിടിച്ചു നടത്താന്‍ എപ്പോഴും കൂടെയുണ്ടാകും. ഇത്‌ പുരാണത്തിലെ കഥ പറയുകയല്ല, നിത്യസത്യമായ കാര്യമാണ്‌ നിങ്ങളോട്‌ പറയുന്നത്‌. തഥാതന്‍ ജീവിതത്തില്‍ സാക്ഷാത്കരിച്ച അനുഭവസത്യങ്ങളാണ്‌ നിങ്ങളോട്‌ പറയുന്നത്‌. - തഥാതന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.