കനത്ത മഴ: ഉത്തരാഖണ്ഡില്‍ എട്ട് പേര്‍ മരിച്ചു

Wednesday 17 August 2011 2:52 pm IST

ഡെറാഡൂണ്‍: കനത്തമഴയടിലും വെള്ളപ്പൊക്കത്തിലും ഉത്തരാഖണ്ഡില്‍ എട്ടുപേര്‍ മരിച്ചു. മൂന്ന്‌ ദിവസമായി ഇവിടെ തുടര്‍ച്ചയായി കനത്തമഴ പെയ്‌തുകൊണ്ടിരിക്കുകയാണ്‌. ഇവിടത്തെ റയില്‍- റോഡ്‌ ഗതാഗതവും സ്‌തംഭിച്ചിരിക്കുകയാണ്‌. റയില്‍പാളങ്ങള്‍ ചിലയിടത്ത്‌ ഒഴുകിപ്പോയിട്ടുണ്ട്‌. നദികള്‍ എല്ലാം അപകടനില കടന്നും കവിഞ്ഞൊഴുകുകയാണ്‌. അടുത്ത 24 മണിക്കൂറില്‍ ഇവിടെ കനത്തമഴയുണ്ടാകുമെന്ന്‌ കാലാവസ്ഥ നിരീക്ഷര്‍ അറിയിച്ചു. സംസ്ഥാനത്തെ സ്കൂളള്‍ക്ക്‌ ഗവണ്‍മെന്റ്‌ ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്‌. കഴിഞ്ഞ 72 മണിക്കൂറിനുള്ളില്‍ 850 മില്ലീമീറ്റര്‍ മഴയാണ് സംസ്ഥാനത്തു രേഖപ്പെടുത്തിയത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ അതിശക്തമായ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു.