ദല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന്‌ രണ്ട്‌ പേര്‍ മരിച്ചു

Wednesday 9 October 2013 6:45 pm IST

ന്യൂദല്‍ഹി: ദല്‍ഹിയില്‍ മൂന്ന്‌ നില കെട്ടിടം തകര്‍ന്ന്‌ രണ്ട്‌ പേര്‍ മരിച്ചു. ബാരാ ഹിന്ദു റാവു പ്രദേശത്തിന്‌ സമീപമാണ്‌ അപകടം. ബുധനാഴ്ച്ച രാവിലെ 7.30 ഓടെയാണ്‌ സംഭവം. ഒരാള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. നിരവധി പേര്‍ ഇപ്പോഴും കെട്ടിടത്തിനുള്ളില്‍ കുടുങ്ങി കിടക്കുന്നതായാണ്‌ റിപ്പോര്‍ട്ട്‌. രക്ഷാപ്രവര്‍ത്തനത്തിനായി ദുരന്തനിവാരണ സംഘവും അഗ്നിശമനസേന വിഭാഗവും അപകടസ്ഥലത്തെത്തി. 150 വര്‍ഷം പഴക്കമുള്ള കെട്ടിടമാണ്‌ തകര്‍ന്ന്‌ വീണതെന്ന്‌ പോലീസ്‌ പറഞ്ഞു. കെട്ടിടത്തില്‍ പരിശോധന നടത്തണമെന്നാവശ്യപ്പെട്ട്‌ ഏതാനും ദിവസങ്ങള്‍ക്ക്‌ മുന്‍പ്‌ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക്‌ കത്ത്‌ നല്‍കിയിരുന്നതായും പോലീസ്‌ പറഞ്ഞു. എന്നാല്‍ അധികൃതര്‍ നടപടികളൊന്നും എടുത്തിരുന്നില്ല. പരിക്കേറ്റവരെ സമീപത്തെ ഗംഗാറാം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കെട്ടിടത്തിന്റെ ഉടമകളെ അറസ്റ്റു ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.