ആന്ധ്രാ മോഡല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കും - മുഖ്യമന്ത്രി

Wednesday 17 August 2011 4:54 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് ലഭ്യമാകുന്ന ചികിത്സ എല്ലാവരിലുമെത്തിക്കാന്‍ ആന്ധ്രാ മോഡല്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. ഒരു വര്‍ഷത്തിനകം പദ്ധതി കേരളത്തില്‍ നടപ്പാക്കും. ഇന്ത്യയില്‍ ഏറ്റവും നല്ല നിലയില്‍ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പാക്കിയിരിക്കുന്നത് ആന്ധ്രയിലാണ്. ഇതു പഠിക്കാന്‍ ആരോഗ്യമന്ത്രി ഹൈദരാബാദ് സന്ദര്‍ശിച്ചുവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍ കോളെജില്‍ ബോണ്‍ കാന്‍സര്‍ ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്‍ഷുറന്‍സ്‌ പദ്ധതി നടപ്പിലാക്കുന്നത്‌ വരെ ബോണ്‍ കാന്‍സര്‍ ഇംപ്ലാന്റിനുള്ള ധനസഹായം സര്‍ക്കാരിന്റെ ഏതെങ്കിലും സ്കീമില്‍ നിന്നും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.