കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കിലോ സ്വര്‍ണവുമായി മലപ്പുറം സ്വദേശി പിടിയിലായി. ഇന്ന് രാവിലെ ആറരയോടെ എത്തിയ എയര്‍ ഇന്ത്യയുടെ 997 ഷാര്‍ജ വിമാനത്തിലെത്തിയ യൂനിസില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്.
വാതില്പ്പിടിയുടെയും പരിചയുടെയും രൂപത്തിലാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. അലങ്കാര വസ്തുക്കള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം കൊണ്ടുവന്നത്.
കഴിഞ്ഞ ആറുമാസത്തിനിടെ അമ്പത് കിലോയില്‍ അധികം അനധികൃത സ്വര്‍ണമാണ് കരിപ്പൂരില്‍ പിടികൂടിയിട്ടുള്ളത്. യൂനിസിനെ വിശദമായി ചോദ്യംചെയ്ത് വരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: