ചണ്ഡീഗഢ്: പഞ്ചാബ്-ഹിമാചല്‍ പ്രദേശ് അതിര്‍ത്തിയിലെ ഹോഷിയാര്‍പുരില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 20 പേര് മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു.
14 പേര് സംഭവസ്ഥലത്തുവെച്ചും മൂന്നു പേര് ആശുത്രിയിലുമാണ് മരിച്ചത്.വ്യാഴാഴ്ച പുലര്‍ച്ചെ തീര്‍ത്ഥാടകരുമായി പോയ ട്രക്കാണ് അപകടത്തില്‍ പെട്ടത് കപൂര്‍ത്തലയിലെ ഭോലത്തില് നിന്നുള്ളവരാണ് ട്രക്കിലുണ്ടായിരുന്നത്.
ഒരു വളവു തിരിയുന്നതിനിടെ ട്രക്കിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: