ചെന്നൈ: തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എല്‍.ആര്.ഡി സുരേഷിനെ വിദ്യാര്‍ത്ഥികള്‍ വെട്ടിക്കൊന്നു.
ഇന്‍ഫന്റ് ജീസസ് എഞ്ചിനീയറിംഗ് കോളേജില്‍ രാവിലെ 8.30നാണ് സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു.
കോളേജിലെ വിദ്യാര്‍ത്ഥി സംഘട്ടനത്തിന്റെ പേരില്‍ പ്രിന്‍സിപ്പല്‍ കുറെ വിദ്യാര്‍ത്ഥികളെ സസ്പെന്‍ഡ് ചെയ്തിരുന്നു. കൊലയ്ക്കു പിന്നില്‍ ഇവരാണെന്നാണ് പ്രാഥമിക വിവരം.
കഴിഞ്ഞ ആഴ്ച സസ്പെന്‍ഷനിലായ വിദ്യാര്‍ത്ഥികള്‍ ഇന്ന് രാവിലെയാണ് കോളേജിന്റെ പോര്‍ട്ടിക്കോയില്‍ വച്ച് കത്തികളുമായി പ്രിന്‍സിപ്പലിനെ ആക്രമിച്ചത്.
സസ്പെന്‍ഡു ചെയ്തവരെ തിരിച്ചെടുക്കണം എന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ഡോ. സുരേഷിനെ ഒരു സംഘം വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തിയിരുന്നു. കുത്തേറ്റ പ്രിന്‍സിപ്പാളിനെ തിരുനെല്‍വേലി ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: