കൊച്ചി: ഹെല്‍മെറ്റ് പരിശോധനയ്ക്കിടെ നിര്‍ത്താതെ ബൈക്കുമായി കടന്നുകളഞ്ഞാല്‍ 3300 പിഴ അടയ്ക്കണം. അല്ലെങ്കില്‍ രജിസ്ട്രേഷന് താല്‍ക്കാലികമായി റദ്ദാക്കും.
മോട്ടോര്‍വാഹന വകുപ്പാണ് ഈ നടപടിക്രമം നിശ്ചയിച്ചത്. വാഹനം നിര്‍ത്താതെ പോയി, നോട്ടീസ് ലഭിച്ച് മോട്ടോര്‍വാഹന വകുപ്പ് ഓഫീസില്‍ എത്തുന്നവര്‍ 3300 രൂപ അടയ്ക്കണം. മറുപടി തൃപ്തികരമാണെങ്കില്‍ മാത്രമാണ് ഇത്.
ന്യായമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ ഒരുമാസം മുതല്‍ മൂന്നുമാസം വരെ വാഹന രജിസ്ട്രേഷന് റദ്ദാക്കപ്പെടാം. ഇക്കാലത്ത് വാഹനം ഉപയോഗിക്കാനും പറ്റില്ല.
കൈകാണിക്കുമ്പോള് ബൈക്ക് നിര്‍ത്തിയാല്‍ ഹെല്‍മെറ്റ് ഇല്ലാത്ത യാത്രക്കാരന് അടയ്ക്കേണ്ട പിഴ 1500 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: