ദില്‍ഷന്‍ വധം‌: കന്ദസ്വാമി രാമരാജ്‌ ജാമ്യാപേക്ഷ നല്‍കി

Wednesday 17 August 2011 5:13 pm IST

ചെന്നൈ: സൈനിക വളപ്പില്‍ കയറിയ പതിമൂന്നുകാരനായ ദില്‍ഷനെ വെടിവച്ചുകൊന്ന കേസില്‍ ആരോപണവിധേയനായ റിട്ടയേര്‍ഡ്‌ ആര്‍മി കേണല്‍ കന്ദസ്വാമി രാമരാജ്‌ മദ്രാസ്‌ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ജസ്റ്റീസ്‌ ജി.രാജസൂര്യ കന്ദസ്വാമിയുടെ ജാമ്യാപേക്ഷ വാദംകേള്‍ക്കുന്നതിനായി അടുത്ത വെള്ളയാഴ്ചത്തേക്ക്‌ മാറ്റി. തന്നെ ഈ കേസില്‍ തെറ്റായി ഉള്‍പ്പെടുത്തിയതാണെന്നും തനിക്കെതിരെ തെളിവുകളൊന്നുമില്ലെന്നും കന്ദസ്വാമി പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.