കൊച്ചി: സ്റ്റാര്‍ ഹോട്ടലുകള്‍ നല്കുന്ന സേവനതതിന് സമാനമായ മൂല്യത്തില്‍ ബജറ്റ് ഹോട്ടലുകള്‍ നഗരങ്ങല് കീഴടക്കാനൊരുങ്ങുന്നു. വന്‍തുക ഹോട്ടല്‍ ബില്‍ ഇനത്തില്‍ ചെലവാക്കേണ്ടിവരുന്നവര്ക്ക് ഒരാശ്വാസമാണിത്. നിരന്തരം യാത്ര ചെയ്യേണ്ടി വരുന്ന എക്സിക്യൂട്ടീവുകള്‍, ബിസിനസ് ഇടപാടുകാര്‍, തുടങ്ങിയിവര്ക്ക് ആശ്രയമാകും ബജറ്റ് ഹോട്ടലുകള്‍.
ഇന്ത്യന്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാനായി സൗജന്യ പ്രഭാത ഭക്ഷണവും 24 മണിക്കൂറും വൈഫൈ ഇന്റര്‍നെറ്റ് സേവനവും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങളാണ് ഇവയുടെ വാഗ്ദാനം. കഴിഞ്ഞ ഒരു വര്‍ഷം മാത്രം ബജറ്റ് ഹോട്ടലുകള്‍ക്ക് അഞ്ച് ശതമാനം വളര്‍ച്ചയാണ് ഉണ്ടായത്. സ്റ്റാര്‍ വുഡ്, ഇന്റര്‍ കോണ്ടിനെന്റല് ഹോട്ടല്‍ ഗ്രൂപ്പ്, മാരിയറ്റ് തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര ഹോട്ടല്‍ ഗ്രൂപ്പുകളും തങ്ങളുടെ ബിസിനസ് ഈ രംഗത്തേക്ക് വ്യാപിപ്പിച്ചുകഴിഞ്ഞു.
ടൂറിസത്തിലൂടെ ഇന്ത്യ ഒരു വര്‍ഷം നേടുന്ന വരുമാനം 121 ബില്യണ്‍ ഡോളറിലേറെയാണ്. അതിന്റെ വലിയൊരു പങ്ക് താമസയിനത്തില്‍ മാത്രമാണ്. ഈ നേട്ടം കൊയ്യാനാകുമെന്ന തിരിച്ചറിഞ്ഞതാണ് വന്‍കിട ഹോട്ടല്‍ ശൃംഖലകളെ ബജറ്റ് ഹോട്ടലുകളില്‍ ആകൃഷ്ടരാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: