ചെന്നൈ: നിസാന്റെ പ്രീമിയം കോംപാക്ട് എസ്യുവി ടെറാനോ വിപണിയിലിറങ്ങി. നിസാന്‍ ടെറാനോയുടെ ദേശീയവിപണനോദ്ഘാടനം ചെന്നൈയില്‍ ഹോവര്‍ ഓട്ടമോട്ടിവ് ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് മേധാവി നിതിഷ് ടിപ്നിസ്, നിസാന്‍ ഇന്ത്യ പ്രസിഡന്റ് കെനിച്ചിരോ യൊമുറ എന്നിവര്‍ നിര്‍വഹിച്ചു.
9,79,300 രൂപ ഡല്‍ഹി ഷോറൂം വിലയുള്ള പെട്രോള്‍ മോഡലും 9.6 ലക്ഷം രൂപ മുതല്‍ 12.47 ലക്ഷം രൂപ വരെ വിലയുള്ള ആറ് ഡീസല്‍ മോഡലുകളുമാണുള്ളത്. 9.58 ലക്ഷം രൂപ (ചെന്നൈ എക്സ്ഷോറൂം)യില്‍ വില തുടങ്ങുന്നു. 110 പിഎസ് (കുതിരശക്തി) ഡീസല്‍, 85 പിഎസ് ഡീസല്‍,
104 പിഎസ് പെട്രോള്‍ എന്‍ജിനുകളിലായി ഏഴുവേര്ഷനുകളില് ടെറാനോ ലഭിക്കും. 6-സ്പീഡ് മാനുവല്‍ ഗിയറുള്ളതും മറ്റു മോഡലുകള്‍ 5-സ്പീഡ് ഗിയറുള്ളവയുമാണ്. 6000 ബുക്കിംഗ് ഇതുവരെ ലഭിച്ചുകഴിഞ്ഞതായി നിസാന്‍ ഇന്ത്യ മേധാവി കെനിച്ചിരോ യൊമുറ പറഞ്ഞു.
റെനോ ഡസ്ററിന്റെ പ്ലാറ്റ്ഫോമിലാണ് ടെറാനോ തയാറാക്കുന്നത്. ഇരുകമ്പനികളും തമ്മില്‍ സാങ്കേതിക കൈമാറ്റ കരാറുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: