ഈശ്വരന് വേണ്ടി സര്‍വ്വാര്‍പ്പണം ചെയ്ത് ജീവിക്കാന്‍ നമ്മുടെ കര്‍മ്മങ്ങള്‍ ത്യജിക്കേണ്ടതുണ്ടോ? ഒരുപക്ഷേ നമുക്ക് സംശയം തോന്നാം. ഞങ്ങള്‍ക്ക് ഈശ്വരഭജനവും സേവയും ചെയ്യണമെന്നുണ്ട്. പക്ഷേ, ഞങ്ങളുടെ കര്‍മം ത്യജിക്കാതെ കുടുംബത്തെ ത്യജിക്കാതെ വീടും നാടും ഉപേക്ഷിക്കാതെ എങ്ങനെ അത് സാധ്യമാകും? എങ്കില്‍ കേട്ടോളൂ. ഇവിടെ ഒന്നും ത്യജിക്കാനില്ല. അവന്റെ ഭൂമി, അവന്റെ നാട് എല്ലാം അവന് സൃഷ്ടിച്ചത്. ഇതിനെ നാം എന്തിന് ത്യജിക്കണം? മക്കളേ ഇവിടെ ത്യജിക്കാനല്ല പറയുന്നത്. വിവേകത്തോടെ ജീവിക്കാനാണ് നമ്മുടെ ജീവിതം ധര്മനിഷ്ഠമായിരിക്കണം. അതാണ് മുഖ്യം. ധര്മവിശുദ്ധമായതിനെ കണ്ടറിഞ്ഞ് അതില്‍ നിന്നും വിട്ടുനില്‍ക്കണം അത്രയേ വേണ്ടൂ.
– തഥാതന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: