രൂപയുടെ മൂല്യം 29 പൈസ ഉയര്‍ന്നു

Friday 11 October 2013 9:13 pm IST

മുംബൈ: രൂപയുടെ മൂല്യം 29 പൈസ ഉയര്‍ന്നു. 61.10 രൂപയാണ്‌ ഡോളറിന്റെ വെള്ളിയാഴ്ചത്തെ വിനിമയ നിരക്ക്‌. കയറ്റുമതിക്കാര്‍ ഡോളര്‍ കൂടുതലായി വിറ്റഴിച്ചതും മൂലധനത്തിന്റെ ഒഴുക്ക്‌ വര്‍ധിച്ചതും രൂപയുടെ മൂല്യം ഉയരുന്നതിന്‌ ഇടയാക്കി. വ്യാഴാഴ്ച 61.39 രൂപയായിരുന്നു വിനിമയ നിരക്ക്‌. രൂപയുടെ മൂല്യത്തിലുണ്ടായ മാറ്റം ഓഹരി വിപണിയിലും പ്രതിഫലിച്ചു. രാവിലെ വ്യാപാരം ആരംഭിച്ചപ്പോള്‍ ബോംബെ ഓഹരി സൂചിക 287 പോയന്റാണ്‌ ഉയര്‍ന്നത്‌. സെന്‍സെക്സ്‌ 286.78 പോയന്റ്‌ ഉയര്‍ന്ന്‌ 20,559.69ല്‍ എത്തി. ദേശീയ സൂചിക നിഫ്റ്റി 86.65 പോയന്റ്‌ ഉയര്‍ന്ന്‌ 6,107.60ലാണ്‌ വ്യാപാരം പുരോഗമിക്കുന്നത്‌. ഐ.ടി, സാങ്കേതികവിദ്യ, റിയല്‍ എസ്റ്റേറ്റ്‌, ബാങ്കിങ്‌ മേഖലകള്‍ നേട്ടത്തിലാണ്‌. അതേസമയം, രാജ്യത്തെ പ്രമുഖ ഐടി കമ്പനിയായ ഇന്‍ഫോസിസ്‌ ജൂലൈസെപ്റ്റംബര്‍ ത്രൈമാസ പ്രവര്‍ത്തന ഫലം പുറത്തുവിട്ടു. ഇന്‍ഫോസിസിന്റെ വരുമാനം 31.5 ശതമാനം ഉയര്‍ന്ന്‌ 12,965 കോടി രൂപയിലത്ത്‌. 2,374 കോടി രൂപയില്‍ നിന്ന്‌ 2,407 കോടി രൂപയായാണ്‌ വരുമാനം ഉയര്‍ന്നത്‌. 16 ശതമാനം വരുമാന വര്‍ധനയാണ്‌ രേഖപ്പെടുത്തിയത്‌. ഓഹരി ഒന്നിന്‌ 20 രൂപ നിരക്കില്‍ ഇടക്കാല ലാഭവിഹിതം ഇന്‍ഫോസിസ്‌ പ്രഖ്യാപിച്ചു. ഇത്‌ ഒക്റ്റോബര്‍ 21ന്‌ വിതരണം ചെയ്യുമെന്ന്‌ സി.ഇ.ഒ എസ്‌.ഡി. ഷിബുലാല്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.