കൊച്ചി: രാഷ്ട്രിയ സ്വയംസേവക സംഘത്തിന്റെ സ്ഥാപന ദിനമായ വിജയദശമിയോടനുബന്ധിച്ച് രാജ്യവ്യാപകമായി നടക്കുന്ന ആഘോഷങ്ങള്‍ കേരളത്തില്‍ 200 താലൂക്കുകളില്‍ നടക്കും. പൂര്‍ണ ഗണവേഷമണിഞ്ഞ് സ്വയം സേവകര്‍ നടത്തുന്ന പഥ സഞ്ചലനങ്ങളും പൊതു പരിപാടികളുമാണ് ആഘോഷം.
സംഘത്തിന്റെ അഖില ഭാരതീയ-ക്ഷേത്രീയ-പ്രാന്തീയ കാര്യകര്‍ത്താക്കള്‍ വിവിധ സ്ഥലങ്ങളില്‍ പങ്കെടുത്ത് പ്രഭാഷണം നടത്തും. ഇന്നലെയും ഇന്നും നാളെയുമായാണ് സംസ്ഥാനത്തെ പഥസഞ്ചലനങ്ങള്‍.
ദേശീയ ആസ്ഥാനമായ നാഗപ്പൂരില്‍ ഇന്നു രാവിലെ നടക്കുന്ന പരിപാടിയില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് വിജയദശമി സന്ദേശം നല്‍കും. രാവിലെ 7.30 നാണ് പരിപാടി. ന്യൂസ് ഭാരതി, കേരള വിശ്വസംവാദ കേന്ദ്രം (http://newsbharati.com, www.vskkerala.com, http://rss.org/) തുടങ്ങിയ വെബ്സൈറ്റുകള്‍ സന്ദേശത്തിന്റെ തത്സമയ സംപ്രേഷണം നടത്തും. സന്ദേശം പൂര്‍ണരൂപത്തില്‍ ജന്മഭൂമി വെബ്സൈറ്റില്‍ (www.janmabhumidaily.com) പത്തുമണിയോടെ വായിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: