വിഘടനവാദി നേതാവിനെ കാശ്മീരില്‍ അറസ്റ്റ്‌ ചെയ്തു

Wednesday 17 August 2011 8:44 pm IST

ശ്രീനഗര്‍: വിഘടനവാദി നേതാവ്‌ ഷബീര്‍ അഹമ്മദ്‌ ഷായെ അറസ്റ്റ്‌ ചെയ്തു. പോലീസ്‌ കസ്റ്റഡിയിലിരിക്കെ യുവാവ്‌ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്‌ പ്രതിഷേധ സമരം നടത്തുന്നതിനിടയിലാണ്‌ അഹമ്മദ്‌ ഷായെ അറസ്റ്റ്‌ ചെയ്തത്‌. റെസിഡന്‍സി റോഡിനടുത്തുള്ള പ്രതാപ്‌ പാര്‍ക്ക്‌ മേഖലയില്‍ അനുയായികളുമായി വന്ന ഷായുടെ വാഹനം തടഞ്ഞുനിര്‍ത്തിയ പോലീസ്‌ മുന്‍കരുതല്‍ എന്ന നിലക്കാണ്‌ ഇയാളെ കസ്റ്റഡിയിലെടുത്തത്‌.
മുഹമ്മദ്‌ അഷറഫ്‌ എന്നയാളുടെ മരണവുമായി ബന്ധപ്പെട്ട്‌ നസിം റഷീദ്‌ ഏലിയാസ്‌ അന്‍ജും എന്ന 26കാരനെ ജൂലൈ 28ന്‌ പോലീസ്‌ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ജൂലൈ 31ന്‌ ഇയാള്‍ കൊല്ലപ്പെടുകയും ചെയ്തു. ഈ സംഭവത്തില്‍ പ്രതിഷേധിച്ചാണ്‌ ഷബീര്‍ അഹമ്മദ്‌ ഷാ സമരം നടത്തിയത്‌.
നിയമലംഘനം നടത്തിയതിനാല്‍ മുന്‍കരുതല്‍ എന്ന നിലക്കാണ്‌ ഷബീര്‍ ഷായെ അറസ്റ്റ്‌ ചെയ്തതെന്ന്‌ പോലീസ്‌ വൃത്തങ്ങള്‍ അറിയിച്ചു.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.