തിരുവനന്തപുരം: ഫൈലിന് ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നു വൈകുന്നേരവും വൈദ്യുതിനിയന്ത്രണത്തിനു സാധ്യത. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ അപകടം ഒഴിവാക്കുന്നതിനു കിഴക്കന്‍ മേഖലയിലെ ഇടനാഴി വഴി ദക്ഷിണമേഖലയില്‍ എത്തിക്കുന്ന വൈദ്യുതിയുടെ ലോഡ് കുറച്ചതു മൂലം ഇന്നലെ രാത്രിയിലും സംസ്ഥാനത്തു വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
ചുഴലിക്കാറ്റ് ആഞ്ഞടിച്ച സാഹചര്യത്തില്‍ സുരക്ഷാ മുന്‍കരുതല്‍ എന്ന നിലയിലാണ് കിഴക്കന്‍ മേഖലയില ഇടനാഴി വഴി ദക്ഷിണ ഇന്ത്യയിലേക്കുള്ള വൈദ്യുതി വിതരണം ഇന്നലെ മുതല്‍ കുറച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: