ന്യൂദല്‍ഹി: കോലഞ്ചേരി പള്ളിത്തര്‍ക്കത്തില്‍ ഓര്‍ത്തഡോക്സ് സഭ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി നല്കി. യാക്കോബായ സഭയുടെ അപ്പീല്‍ പരിഗണിക്കുമ്പോള്‍ തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
കോലഞ്ചേരി പള്ളി ഭരണത്തെ ചൊല്ലിയാണ് യാക്കോബായസഭയും ഓര്‍ത്തഡോക്സ് സഭയും തമ്മില്‍ തര്‍ക്കമുണ്ടായത്. തുടര്‍ന്ന് പള്ളിയുടെ ഭരണം ഓര്‍ത്തഡോക്സ് സഭയ്ക്ക് വിട്ടു നല്‍കിക്കൊണ്ടുള്ള വിധി ഹൈക്കോടതി പുറപ്പെടുവിച്ചു.
എന്നാല്‍ ഇതിനെ ചോദ്യം ചെയ്താണ് യക്കോബായ സഭ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: