കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ യാത്രക്കാരനില്‍ നിന്ന് ഒരു കിലോ സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടി. പുലര്‍ച്ചെ ഷാര്‍ജയില്‍ നിന്നെത്തിയ കൊടുവള്ളി സ്വദേശിയില്‍ നിന്നാണ് സ്വര്‍ണ്ണം പിടികൂടിയത്.
ഒരു മാസത്തിനിടെ ഒന്‍പതാം തവണയാണ് കരിപ്പൂരില്‍ നിന്നും സ്വര്‍ണം പിടിച്ചെടുക്കുന്നത്. ഇലക്ട്രോണിക്സ് ഉപകരണങ്ങളിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത് എന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: