നിങ്ങള്‍ ശ്രദ്ധിക്കേണ്ട ഒരു പ്രധാനകാര്യം, ഒരു പുതിയ വിദ്യാര്‍ത്ഥി ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചേരുമ്പോള്‍ നിങ്ങള്‍ അയാള്‍ക്ക് സ്വന്തം സഹോദരന് കൊടുക്കുന്നതില്ക്കൂടുതല് പ്രേമവും സ്നേഹവും കൊടുത്ത് പെരുമാറണം. ക്ലേശങ്ങളും ഉല്‍ക്കണ്ഠകളും മറക്കാന്‍ അയാളെ സഹായിക്കണം. നമ്മുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഈ കാര്യത്തില്‍ ഒരു മാതൃകയാണെന്ന് പറഞ്ഞാല്‍ അത് വെറുതേ മേനിപറയുകയല്ല. അവിടെ പുതിയ വിദ്യാര്‍ത്ഥികളോട് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ സഹോദരരോടെന്നപോലെയാണ് പെരുമാറുന്നത്. പുറമെയുള്ള ധാരാളം വിദ്യാഭ്യാസസ്ഥാപനങ്ങള്വലിയ സംഭാവനകള്‍ കൊടുക്കുന്ന പണക്കാര്‍ക്ക് അമിത പ്രാധാന്യം കൊടുക്കുന്നു. പക്ഷേ നമ്മുടെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രേമം മാത്രമാണ് ഒരേയൊരു സംഭാവന. സ്നേഹം നിറഞ്ഞ വ്യക്തികള്‍ക്കാണ് ഞാന്‍ പ്രാധാന്യം കൊടുക്കുന്നത്.
എന്റെ സങ്കല്‍പ്പം മാതാപിതാക്കളുടെ സ്നേഹം ലഭ്യമല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷം പകര്‍ന്നു കൊടുക്കണമെന്നും അവരെ തങ്ങളുടെ ക്ലേശങ്ങള്‍ മറക്കാന്‍ പ്രാപ്തരാക്കണമെന്നുമാണ്. ഞാന്‍ ഇത് ചെയ്യുക മാത്രമല്ല നിങ്ങളോടും ഇത് ചെയ്യണമെന്ന് ആവശ്യപ്പെടുന്നു. അത്തരം വിദ്യാര്‍ത്ഥികളെ കണ്ടുമുട്ടിയാല്‍ നിങ്ങളെക്കൊണ്ട് കഴിയുന്നത്ര അവരെ സഹായിക്കുക.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: