മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പൂര്‍ണമായി വിരമിക്കല്‍ പ്രഖ്യാപിച്ച ഇന്ത്യന്‍ ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍ രഞ്ജി ട്രോഫിയില്‍ മുംബൈയ്ക്കായി പാഡണിയും.
അടുത്തമാസം വെസ്റ്റിന്‍ഡീസിനെതിരേ നടക്കുന്ന ടെസ്റ്റ് പരമ്പരയോടെയാണ് സച്ചിന് കരിയര്‍ അവസാനിപ്പിക്കുന്നത്. ഈ പരമ്പരയ്ക്കായി തയാറാകുന്നതിന്റെ ഭാഗമായാണ് മുംബൈയുടെ രഞ്ജി ട്രോഫിയിലെ പ്രാഥമിക റൗണ്ട് മത്സരത്തില്‍ സച്ചിന് ബാറ്റേന്തുന്നത്. ഈ മാസം 27ന് ലാഹ്ലിയില് ഹരിയാനയ്ക്കെതിരേയാണ് മത്സരം.
മുംബൈ വാഖഡെ സ്റ്റേഡിയത്തില്‍ നവംബര്‍ 14 മുതല്‍ 18 വരെ നടക്കുന്ന ഇന്ത്യ വെസ്റ്റിന്‍ഡീസ് രണ്ടാം ടെസ്റ്റാണ് സച്ചിന്റെ വിടവാങ്ങല്‍ മത്സരം. സച്ചിനെക്കൂടാതെ സീനിയര്‍ ഇന്ത്യന്‍ പേസര്‍ സഹീര്‍ ഖാനും മുംബൈയ്ക്കായി മത്സരത്തിനിറങ്ങുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന് സെക്രട്ടറി നിതില്‍ ദലാല്‍ അറിയിച്ചു. ഹരിയാനയിലെ ചെറിയൊരു ടൗണായ റൊഹ്തക്കിലാണ് മത്സരവേദിയായ ലാഹ്ലി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: