കണ്ണൂര്‍: റബ്കോ ചെയര്മാന് ഇ. നാരായണന്(77) അന്തരിച്ചു. മലേഷ്യയിലെ ക്വാലാലംപൂരില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു അദ്ദേഹം. സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗവും സംസ്ഥാന സഹകരണ യൂണിയന് ചെയര്‍മാനുമാണ്.
ദേശീയ സഹകരണ യൂണിയന് എക്സിക്യൂട്ടീവ് അംഗം, കേരളാ കോ ഓപറേറ്റീവ് ഹോസ്പിറ്റല്‍ ഫെഡറേഷന് ചെയര്മാന്, ഏഷ്യ പസഫിക് ഹെല്‍ത്ത് കോ ഓപ്പറേറ്റീവ് ഓര്ഗനൈസേഷന് വൈസ് ചെയര്മാന് എന്നീ സ്ഥാനങ്ങളും വഹിച്ചിരുന്നു. 1997ല്‍ റബ്കോ രൂപീകരണം മുതല്‍ അതിന്റെ ചെയര്‍മാനാണ് അദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: