ശ്രീകൃഷ്ണ ജയന്തി നാടെങ്ങും പതാകദിനം കൊണ്ടാടി

Wednesday 17 August 2011 11:31 pm IST

കൊച്ചി: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക്‌ തുടക്കം കുറിച്ച്‌ ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നാടെങ്ങും പതാകദിനം ആഘോഷിച്ചു. കൊച്ചി നഗരത്തില്‍ മുന്നൂറ്‌ കേന്ദ്രങ്ങളില്‍ കാവിപതാക ഉയര്‍ന്നു. എറണാകുളം ശിവക്ഷേത്രത്തിന്‌ മുന്നില്‍ നടന്ന ചടങ്ങില്‍ ക്ഷേത്ര സമിതി സെക്രട്ടറി ജനാര്‍ദ്ദനനും, കലൂരില്‍ ബാലഗോകുലം മാര്‍ഗദര്‍ശി എം.എ.കൃഷ്ണനും പതാക ഉയര്‍ത്തി. എറണാകുളം ശിവക്ഷേത്രത്തില്‍ നടന്ന ഗോപൂജ ചടങ്ങില്‍ പി.വി.അതികായന്‍, സി.ജി.രാജഗോപാല്‍, സി.അജിത്ത്‌, ജി.സതീശ്കുമാര്‍, എസ്‌.രമേശന്‍നായര്‍, രാമചന്ദ്രവാര്യര്‍, എന്നിവര്‍ പങ്കെടുത്തു. തൃപ്പൂണിത്തുറ-മരട്‌ നഗരങ്ങളിലായി 60 കേന്ദ്രങ്ങളില്‍ പതാകദിനാഘോഷം നടന്നു. ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിനു മുന്നില്‍ നടന്ന ചടങ്ങില്‍ ബാലഗോകുലം നഗര്‍ രക്ഷാധികാരി ദേവരാജന്‍ പതാകഉയര്‍ത്തി. സോമന്‍, രംഗനാഥസ്വാമി, ജയന്തന്‍ നമ്പൂതിരിപ്പാട്‌, എം.ഗോപിനാഥന്‍, ഗോപാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
ആലുവ: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ശ്രീകൃഷ്ണജയന്തി- ബാലദിനാഘോഷത്തിന്റെ ഭാഗമായി ഇന്നലെ ആലുവായിലെ വിവിധ ക്ഷേത്രനഗരങ്ങളിലും പ്രധാനകവലകളിലും കാവി പതാകകള്‍ ഉയര്‍ത്തി. 22 ഗോപൂജയും നടന്നു. തുറവുംങ്കര പുളിയാമ്പിള്ളി ക്ഷേത്ര പരിസരത്ത്‌ പി.വി.ജയേഷ്‌, പന്തയ്ക്കലില്‍ ധനേഷ്‌, എസ്‌എന്‍ഡിപി ജംഗ്ഷനില്‍ കെ.കെ.രാജീവ്‌, ചെങ്ങല്‍ജംഗ്ഷനില്‍ മണിക്കുട്ടന്‍, മുത്തപ്പന്‍ കോവിലില്‍ പി.എസ്‌.പ്രമോദ്‌, വിവേകാനന്ദ നഗറില്‍ സന്ദീപ്‌ എന്നിവര്‍ പതാക ഉയര്‍ത്തി, സതീഷ്‌, കെ.കെ.ശ്രീമോന്‍, സൗമ്യ സത്യവാന്‍, ശ്യാം അയ്യപ്പന്‍, ഡി.അര്‍ജ്ജുനന്‍, ഒ.എം.അജേഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി. എടനാട്‌ ജഗദംബബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പതാകഉയര്‍ത്തല്‍ ചടങ്ങിന്‌ സാവിത്രിടീച്ചര്‍, കെ.എ.അനീഷ്‌, ഇ.കെ.പ്രദീപ്കുമാര്‍, കെ.പി.രവീന്ദ്രന്‍, വി.ജി.ഗോപി, കെ.സി.സുരേഷ്‌, അഞ്ജനസുരേഷ്‌ എന്നിവര്‍ നേതൃത്വം നല്‍കി. ആലുവ നഗരത്തില്‍ 48 സ്ഥലങ്ങളില്‍ പതാകഉയര്‍ത്തി.
പെരുമ്പിള്ളിയില്‍ സ്വാഗതസംഘം കണ്‍വീനര്‍ യു.രാജേഷ്‌, ബാങ്ക്‌ ജംഗ്ഷനില്‍ ബാലഗോകുലം മേഖലാ അദ്ധ്യക്ഷന്‍ പ്രൊഫ.ഗോപാലകൃഷ്ണ മൂര്‍ത്തി. ശാസ്ത ജംഗ്ഷനില്‍ പ്രവീണ്‍, ചന്ദ്രഷേണായി, പുളിഞ്ചോട്‌ ജംഗ്ഷനില്‍ ജയകുമാര്‍, ആശുപത്രി ജംഗ്ഷനില്‍ ഗിരീഷ്കുമാര്‍, ഉളിയന്നൂര്‍ മഹാദേവക്ഷേത്രത്തിനു മുന്നില്‍ ഹരീഷ്‌ പല്ലേരി, ഉളിയന്നൂര്‍ ജംഗ്ഷനില്‍ കെ.കെ.സന്തോഷ്കുമാര്‍, ചന്തകടവില്‍ വി.സി.ഗോപി എന്നിവര്‍ പതാക ഉയര്‍ത്തി. പുളിഞ്ചോട്‌ ജിവൈഎസ്ഡി ഹാളില്‍ നടന്ന സാംസ്ക്കാരിക സമ്മേളനം ആലുവ അദ്വൈതാശ്രമം അദ്ധ്യക്ഷന്‍ സ്വാമിശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം അദ്ധ്യക്ഷന്‍ കെ.എസ്‌.അനന്തരാമന്‍ അദ്ധ്യക്ഷതവഹിച്ചു. കൊച്ചി മഹാനഗര്‍ രക്ഷാധികാരി ഭരത്കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ല സംഘടനാസെക്രട്ടറി ഒ.കെ.ശ്രീഹര്‍ഷന്‍ മലയാളം കലണ്ടര്‍ പ്രകാശനം ചെയ്തു. കുട്ടികള്‍ക്കുവേണ്ടി നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്ക്‌ ജില്ലാ ഭഗനി പ്രമുഖ ജയശ്രീ ടീച്ചര്‍, ശ്രീഹര്‍ഷന്‍ എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. ഹരീഷ്‌ പല്ലേരി സ്വാഗതവും എം.എം.മോനിഷ നന്ദിയും പറഞ്ഞു.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.