നമ്മുടെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നാം സൗജന്യ വിദ്യാഭ്യാസം മാത്രമല്ല നല്‍കുന്നത്, അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍ വിദ്യാഭ്യാസത്തിനുള്ള സ്കോളര്‍ഷിപ്പും നല്കുന്നു. ഗെയിംസ് ഫീ, എക്സാമിനേഷന് ഫീ, ലൈബ്രറി ഫീ, ലബോറട്ടറി ഫീ, ട്യൂഷന് ഫീ, മുതലായ ഫീസുകളുടെ വകയില്‍ ഒരു നയാപൈസ പോലും നാം ഈടാക്കുന്നില്ല. ഇങ്ങനെ, മാതൃകാപരവും സൗജന്യവുമായ വിദ്യാഭ്യാസം നല്കുമ്പോള് വിദ്യാര്‍ത്ഥികള്‍ ശ്രേഷ്ഠരായ മാതൃകാവിദ്യാര്ത്ഥികളാകണം! അവര്‍ മാതൃകാ ബാലന്മാരാകണം.
ഭിക്ഷക്കാരന് നിങ്ങളോട് ഭിക്ഷ ചോദിച്ചാല്‍ നിങ്ങള്‍ അയാളോട് പറയണം, “സുഹൃത്തേ, ഭിക്ഷയെടുത്ത് ഉപജീവനം കഴിക്കുന്നത് ഉചിതമല്ല. എന്തുകൊണ്ടാണ് നിങ്ങള്‍ ഇത്രമാത്രം താണതലത്തിലേക്ക് ഇറങ്ങിയത്? വരൂ, ഞാന്‍ നിങ്ങള്‍ക്ക് ഉപജീവനമാര്‍ഗ്ഗം കാണിച്ചുതരാം.” നിങ്ങള്‍ ഇങ്ങനെ ആളുകളെ സ്വാശ്രയരായി, സ്വന്തം കാലില്‍ നില്ക്കാന് സഹായിക്കണം.
– ശ്രീ സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: