ജനസമ്പര്‍ക്ക പരിപാടി : ഉപരോധിച്ച എംഎല്‍എമാരെ അറസ്റ്റ് ചെയ്ത് നീക്കി

Friday 18 October 2013 2:46 pm IST

തിരുവനന്തപുരം : സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയുടെ രണ്ടാം ഘട്ടം രാവിലെ എട്ട് മണിയോടെ തന്നെ തുടങ്ങി. ജനങ്ങളും സര്‍ക്കാരും തമ്മിലുളള അകലം കുറയ്ക്കുകയാണ് പരിപാടിയുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇടതുമുന്നണിയുടെ സെക്രട്ടറിയേറ്റ് ഉപരോധത്തിന്റെ തുടര്‍ച്ചയെന്നോണം വന്‍ ജനപങ്കാളിത്തത്തോടെ മുഖ്യമന്ത്രിയുടെ പരിപാടികള്‍ ബഹിഷ്‌ക്കരിക്കുന്നതിന്റെ ഭാഗമായി സെന്‍ട്രല്‍ സ്‌റ്റേഡിയത്തിന് മുന്നില്‍ എംഎല്‍എമാരും എംപിമാരും അടക്കമുളള നേതാക്കള്‍ കുത്തിയിരിപ്പ് സമരം നടത്തി. ഇതില്‍ പലരെയും പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ സമരം നടത്തിയ വി.ശിവന്‍കുട്ടിയ്ക്കും കോലിയക്കോട് കൃഷ്ണന്‍നായര്‍ക്കും ദേഹാസ്വാസ്ഥ്യം ഉണ്ടായി. ഇവരെ പൊലീസ് ഇടപെട്ട്് ആസ്പത്രയിലേക്ക് നീക്കി. അതേസമയം മുഖ്യമന്ത്രിയെ കാണാനെത്തുന്നവരെ തടയില്ലെന്നും അവര്‍ക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കില്ലെന്നും ഇടതുമുന്നണി വ്യക്തമാക്കി. കനത്ത സുരക്ഷയാണ് പൊലീസ് സെക്രട്ടറിയേറ്റ് പരിസരത്തും സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലും ഒരുക്കിയിരിക്കുന്നത്. കര്‍ശന പരിശോധനകള്‍ നടത്തിയാണ് പൊലീസ് പരാതിക്കാരെ അടക്കമുളളവരെ സെന്‍ട്രല്‍ സ്‌റ്റേഡിയത്തിലേക്ക് കടത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.