ന്യൂദല്‍ഹി: ക്രിക്കറ്റില്‍ സച്ചിന് കീഴടക്കാത്ത റെക്കോര്‍ഡുകളും ഉയരങ്ങളും വിരളം. ഇപ്പോഴിതാ സച്ചിനെ തേടി ഡോക്ടറൈറ്റ് പദവിയും വരുന്നു. അതായത് മാസ്്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ഇനി ഡോ. സച്ചിന് ടെന്‍ഡുല്‍ക്കര്‍ പദവിയും താണ്ടുമെന്ന് സാരം. മുംബൈ സര്‍വ്വകലാശാലയുടെ സെനറ്റാണ് ഡോക്ടറൈറ്റിനായുള്ള പേരുകളില്‍ വീണ്ടും സച്ചിന്റെ പേര് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
കളികളത്തില്‍ സച്ചിന് നല്കിയ മികച്ച സംഭാവനകള്‍ പരിഗണിച്ചാണ് ഈ അംഗീകാരം. എന്നാല്‍ ഔദ്യോഗികമായി ഇതു സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
ഈ അവാര്‍ഡ് നേടുകയാണെങ്കില്‍ സ്പോര്‍ട്സ് താരങ്ങളില്‍ ഈ ഡിഗ്രി സ്വന്തമാക്കുന്ന ആദ്യ കളിക്കാരനും ടെന്‍ഡുല്‍ക്കര്‍ തന്നെയാകും. 2011ല്‍ ലോകകപ്പ് നേടിയപ്പോഴായിരുന്നു ഈ പദവിക്കായി സച്ചിന്റെ പേര് ആദ്യം ഉയര്‍ന്നു കേട്ടത്. അതുപോലെ മൈസൂര്‍ യശ്വന്ട്രാവോ, മഹാരാഷ്ട്ര ഓപ്പണ്‍ സര്‍വ്വകലാശാലകളില്‍ നിന്നും ഇതേ വാഗ്ദാനങ്ങള്‍ വന്നിരുന്നു. എന്നാല്‍ സച്ചിന് ഇത് നിരസിക്കകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: