വിനയം വിദ്യാര്‍ത്ഥിയുടെ രാജമുദ്ര

Saturday 19 October 2013 8:01 pm IST

എല്ലാ വിദ്യാര്‍ത്ഥികളും സഹോദരരെപ്പോലെ ജീവിക്കണം, സ്നേഹത്തോടെ പെരുമാറണം, വിശാല മനസ്കത വളര്‍ത്തിയെടുക്കണം. ഇതാണ്‌ നമ്മുടെ വിദ്യാര്‍ത്ഥികള്‍ ഇന്ന്‌ പഠിക്കേണ്ടത്‌. അഹന്തയ്ക്കും ആര്‍ഭാടത്തിനും അവര്‍ ഇടംകൊടുക്കരുത്‌. നിങ്ങള്‍ പ്രേമവും ആദര്‍ശപരതയും വളര്‍ത്തണം. ഇങ്ങനെയാണ്‌ വിദ്യാര്‍ത്ഥികള്‍ ജീവിതത്തില്‍ ഉന്നതസ്ഥാനം നേടേണ്ടത്‌.
സാധാരണയാളുകള്‍ അവരുടെ സദ്ഗുണങ്ങളാലും കഠിനപരിശ്രമത്താലും ഉന്നതസ്ഥാനങ്ങളില്‍ എത്തിയതിന്‌ ചരിത്രത്തില്‍ വളരെയേറെ ഉദാഹരണങ്ങളുണ്ട്‌. വര്‍ത്തമാനപ്പത്രങ്ങള്‍ വില്‍ക്കുന്ന ഒരാളുണ്ടായിരുന്നു, ഷൂസുകള്‍ പോളീഷ്‌ ചെയ്യുന്ന മറ്റൊരാളുണ്ടായിരുന്നു. ഷൂസുകള്‍ പോളീഷ്‌ ചെയ്തശേഷം അയാള്‍ തന്റെ ഇടപാടുകാരോട്‌ പറയും, 'ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.'
മറ്റൊരാള്‍ ഉണ്ടായിരുന്നു കവറുകള്‍ക്ക്‌ മുകളില്‍ മേല്‍വിലാസങ്ങള്‍ എഴുതിക്കൊടുത്ത്‌ ഉപജീവനം നടത്തിയ ആള്‍. അങ്ങനെയുള്ള ഒരു വ്യക്തിക്കുപോലും ഇംഗ്ലണ്ടിലെ പ്രധാനമന്ത്രിപദം വരെ ഉയരാന്‍ സാധിച്ചു, കാരണം, അയാള്‍ക്ക്‌ വിനയവും പവിത്രവുമായ വികാരങ്ങളും ഉണ്ടായിരുന്നു. നോക്കൂ, മനുഷ്യന്‌ വിനയവും പ്രേമവും ഉണ്ടെങ്കില്‍ ജീവിതത്തില്‍ എത്രമാത്രം ഉയരത്തില്‍ എത്താന്‍ കഴിയും എന്ന്‌! വിദ്യാഭ്യാസം അല്ല സുപ്രധാനം. എന്തൊക്കെ ഉണ്ടായിട്ടും അധുനിക വിദ്യാഭ്യാസത്തില്‍ ഗുണപരമായി എന്തുണ്ട്‌? വിദ്യാഭ്യാസം, വിനയം ഉണ്ടാക്കണം. വിനയം അര്‍ഹത നേടിത്തരുന്നു. അര്‍ഹത ധനം തരുന്നു. ആ ധനം പരോപകാരത്തിനും ധാര്‍മിക പ്രവര്‍ത്തികള്‍ക്കുമായി ഉപയോഗിക്കുമ്പോള്‍, നിങ്ങള്‍ ആദ്ധ്യാത്മികാനുഭൂതി അനുഭവിക്കുന്നു. - ശ്രീ സത്യസായി ബാബ

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.