ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്ഫോടനം

Thursday 18 August 2011 1:37 pm IST

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ അഗ്നിപര്‍വത സ്ഫോടനം. വടക്കന്‍ സുലാവേസി പ്രവിശ്യയിലെ ലോകോന്‍ അഗ്നിപര്‍വതമാണു പൊട്ടിത്തെറിച്ചത്. അഗ്നിപര്‍വതത്തില്‍ നിന്നുള്ള ലാവാ പ്രവാഹം തുടരുകയാണ്. അഗ്‌നി പര്‍വതത്തില്‍ നിന്നുള്ള പുക അന്തരീക്ഷത്തില്‍ പടര്‍ന്നതിനാല്‍ ഇതുവഴിയുള്ള വ്യോമഗതാഗതം നിരോധിച്ചിട്ടുണ്ട്‌. സംഭവസ്ഥലത്ത്‌ നിന്ന്‌ 273 പേരെ അധികൃതര്‍ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റി. സ്ഫോടന ശബ്ദം കേട്ടു ഭയചകിതരായ നിരവധി സമീപവാസികള്‍ പ്രദേശം വിട്ടുപോയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.