തിരുവനന്തപുരം: വയനാട് ജില്ലാ കളക്ടര്‍ കെ.ജി. രാജുവിനെ തിരുവനന്തപുരത്ത് വച്ച് മോഷ്ടാക്കള്‍ കൊള്ളയടിച്ചു. അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന പണവും 11 പവന്റെ സ്വര്‍ണമാലയും മോഷണം പോയി. സെക്രട്ടേറിയറ്റിനു മുന്നിലെ സ്വകാര്യ ഹോട്ടലിലായിരുന്നു സംഭവം.
മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത കളക്ടര്‍മാരുടെ യോഗത്തിനെത്തിയതായിരുന്നു കെ.ജി. രാജു. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന കെ.ജി. ബാലകൃഷ്ണന്റെ സഹോദരനാണ് കെ.ജി. രാജു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് മോഷണം നടന്നത്. സ്റ്റാച്യു നവരത്ന ഹോട്ടലിലെ 201 നമ്പര്‍ മുറിയില്‍ താമസിക്കുകയായിരുന്ന കളക്ടര്‍ ഉറങ്ങിക്കിടക്കവെ ജനല്‍ വഴി കയറിയ കള്ളന് മേശപ്പുറത്ത് വച്ചിരുന്ന സ്വര്‍ണ മാലയും പഴ്സിലുണ്ടായിരുന്ന 5000 രൂപയും മോഷ്ടിക്കുകയായിരുന്നു.
ശബ്ദം കേട്ട് ഉണര്‍ന്ന കളക്ടര്‍ ബഹളം വച്ചെങ്കിലും ജനല്‍ വഴി തന്നെ പുറത്തേയ്ക്ക് ചാടി കള്ളന് രക്ഷപ്പെട്ടു. തൊട്ടടുത്ത 202 നമ്പര്‍ മുറിയിലും കള്ളന് മോഷണം നടത്തിയിരുന്നു. അവിടെ നിന്ന് മൂവായിരം രൂപയുള്ള പഴ്സാണ് മോഷണം പോയത്. ജനല്‍ പാളി ഗ്ലാസായതിനാല്‍ അത് തള്ളി നീക്കിയാല്‍ ഒരാള്‍ക്ക് അകത്ത് കടക്കാനാകുമെന്ന് പോലീസ് പറഞ്ഞു.
കന്റോണ്‍മെന്റ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: