ഭീമ ജൂവലറി അടൂര്‍ ഷോറൂം ഉദ്ഘാടനം ഇന്ന്‌

Thursday 18 August 2011 9:46 pm IST

പത്തനംതിട്ട: ഭീമ ജൂവലറിയുടെ അടൂര്‍ ഷോറും ഇന്ന്‌ രാവിലെ 11.45 ന്‌ മന്ത്രി അടൂര്‍ പ്രകാശ്‌ ഉദ്ഘാടനം ചെയ്യും. ചലച്ചിത്രതാരം പൃഥ്വിരാജ്‌ നാടമുറിക്കല്‍ നിര്‍വ്വഹിക്കും. ചിറ്റയം ഗോപകുമാര്‍ എംഎല്‍എ ആദ്യവില്‍പ്പനയും, പരിഷ്ക്കരിച്ച വെബ്സൈറ്റിന്റെ ഉദ്ഘാടനം ആര്‍. ഉണ്ണികൃഷ്ണപിള്ളയും നിര്‍വ്വഹിക്കും. വജ്രവിഭാഗം നടി സംവൃതാ സുനിലും, ബുള്ളിയന്‍ വിഭാഗം അടൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ ഉമ്മന്‍ തോമസും, വെള്ളിവിഭാഗം വാര്‍ഡ്‌ കൗണ്‍സിലര്‍ എസ്‌.ഷാജഹാനും ഉദ്ഘാടനം ചെയ്യും.
19000 ചതുരശ്രഅടി വിസ്തീര്‍ണ്ണമുള്ള മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ ജൂവലറി ഷോറൂമാണിത്‌. സ്വര്‍ണ്ണം, വെള്ളി, ഡയമണ്ട്‌, പ്ലാറ്റിനം എന്നീ ആഭരണങ്ങളുടേയും അമൂല്യമായ രത്നങ്ങളുടേയും വന്‍ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്‌. സ്വര്‍ണ്ണത്തിന്റെ വിലയില്‍ വരുന്ന വ്യത്യാസം ബാധിക്കാത്ത രീതിയില്‍ അഡ്വാന്‍സ്‌ ബുക്കിംഗ്‌ സൗകര്യം, മാസംതോറുമുള്ള സമ്പാദ്യപദ്ധതിയായ സ്വര്‍ണ്ണ ലക്ഷ്മി സ്കീം എന്നിവയും ഭീമ ആവിഷ്ക്കരിച്ചിട്ടുണ്ട്‌. വിശാലമായ കാര്‍ പാര്‍ക്കിംഗ്‌ സൗകര്യം മറ്റൊരു പ്രത്യേകതയാണ്‌.
60വര്‍ഷം മുമ്പ്‌ ആലപ്പുഴയില്‍ ഭീമ ഭട്ടര്‍ ആരംഭിച്ച ഭീമാ ഗ്രൂപ്പിന്‌ ഇന്ന്‌ ദക്ഷിണേന്ത്യയില്‍ 20 സ്ഥലത്ത്‌ ഷോറൂമുകളുണ്ട്‌. കാരുണ്യ പ്രവര്‍ത്തനത്തിലും ഭീമാഗ്രൂപ്പ്‌ മുന്നിലാണ്‌.
മഹിളാ മന്ദിരം, ഉപേക്ഷിക്കപ്പെട്ട പെണ്‍കുട്ടികളുടെ സംരക്ഷണം, 600 ലേറെ കുട്ടികള്‍ക്ക്‌ സ്കോളര്‍ഷിപ്പ്‌, വൃദ്ധരുടെ സംരക്ഷണം തുടങ്ങിയവയ്ക്ക്‌ ഭീമഗ്രൂപ്പ്‌ സാമ്പത്തിക സഹായം നല്‍കുന്നുണ്ടെന്ന്‌ ചെയര്‍മാന്‍ ഡോ.ബി. ഗോവിന്ദന്‍, മനേജിംഗ്‌ ഡയറക്ടര്‍ എം.എസ്‌.സുഹാസ്‌ റാവു, ഡയറക്ടര്‍മാരായ ജയാ ഗോവിന്ദന്‍, ഗായത്രി സുഹാസ്‌ എന്നിവര്‍ അറിയിച്ചു.