ഉഗ്മ എക്സലന്‍സ്‌ അവാര്‍ഡ്‌ സമര്‍പ്പണം 28 ന്‌

Thursday 24 October 2013 9:08 pm IST

കോട്ടയം: യൂണിയന്‍ ഓഫ്‌ ജര്‍മന്‍ മലയാളി അസോസിയേഷന്‍സിന്റെ (ഉഗ്മ) 2013 ലെ എക്സലന്‍സ്‌ അവാര്‍ഡ്‌ സമര്‍പ്പണം 28 ന്‌ ഉച്ചകഴിഞ്ഞ്‌ 3 ന്‌ മാമ്മന്‍മാപ്പിള ഹാളില്‍ നടക്കുമെന്ന്‌ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉഗ്മ പ്രസിഡന്റ്‌ ഏബ്രഹാം ജോണ്‍ നെടുംതുരുത്തിമാലില്‍ അധ്യക്ഷതവഹിക്കും. ഫീലിപ്പോസ്‌ മാര്‍ ക്രിസോസ്റ്റം അവാര്‍ഡ്‌ ദാനം നിര്‍വ്വഹിക്കും. ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ, ഉഗ്മ രക്ഷാധികാരിയും ശാന്തിഗിരി ആശ്രമം ഓര്‍ഗനൈസിംഗ്‌ സെക്രട്ടറിയുമായ സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി എന്നിവര്‍ അനുഗ്രഹപ്രഭാഷണങ്ങള്‍ നടത്തും.
കെഎംആര്‍എല്‍ ആന്റ്‌ ഡിഎംആര്‍സി പ്രിന്‍സിപ്പല്‍ അഡ്വൈസര്‍ ഡോ. ഇ. ശ്രീധരന്‍, സൗത്ത്‌ ഇന്ത്യന്‍ ബാങ്ക്‌ മാനേജിംഗ്‌ ഡയറക്ടറും സിഇ ഒയുമായ ഡോ. വി.എ ജോസഫ്‌, ജോസ്‌ കെ മാണി എം.പി, യുഎഇയിലെ ജോണി ഗ്രൂപ്പ്‌ സിഇഒ ജോണി വര്‍ഗ്ഗീസ്‌ പടിക്കമ്യാലില്‍, കോവളം യുഡിഎസ്ഗ്രൂപ്പ്‌ എം.ഡി എസ്‌. രാജേന്ദ്രന്‍, യുഎഇയിലെ ഫൈന്‍ഫെയര്‍ ഗ്രൂപ്പ്‌ സിഇഒ ഇസ്മയില്‍ റാവുത്തര്‍ എന്നിവരെയാണ്‌ വ്യത്യസ്ത രംഗങ്ങളിലെ പ്രവര്‍ത്തക മികവിനുള്ള അവാര്‍ഡ്‌ നല്‍കി ആദരിക്കുന്നത്‌. 25000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ്‌ അവാര്‍ഡ്‌. പത്രസമ്മേളനത്തില്‍ ഉഗ്മ പ്രസിഡന്റും നോര്‍ക്ക ഡയറക്ടറുമായ ഏബ്രഹാം ജോണ്‍, വൈസ്‌ പ്രസിഡന്റ്‌ സ്റ്റീഫന്‍ എടപ്പാറയില്‍, ഉഗ്മ കോ ഓര്‍ഡിനേറ്ററര്‍ ജോസ്‌ പനച്ചിക്കല്‍ സ്വാഗതസംഘം ചെയര്‍മാന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.