മലയാളഭാഷ അറിഞ്ഞാല്‍ മാത്രം പോര ആചരിക്കുകയും വേണം

Thursday 18 August 2011 11:02 pm IST

തൃശൂര്‍ : മലയാളഭാഷ കേവലം ആശയ വിനിമയം നടത്താന്‍ മാത്രമുള്ളതല്ലെന്നും അതിന്‌ മഹത്തായ ഒരു സംസ്കാരം ഉണ്ടെന്നും അത്‌ സ്വജീവിതത്തില്‍ കൊണ്ടുവരുമ്പോഴാണ്‌ നാം മലയാളിയാകുന്നതെന്നും പ്രൊഫ. കെ.പി.ശങ്കരന്‍ പറഞ്ഞു. മലയാള ദിനത്തോടനുബന്ധിച്ച്‌ ഭാരതീയ വിചാരകേന്ദ്രം ജവഹര്‍ ബാലഭവനില്‍ സംഘടിപ്പിച്ച ചടങ്ങ്‌ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിചാരകേന്ദ്രം സംസ്ഥാന പ്രസിഡണ്ട്‌ ഡോ.എം.മോഹന്‍ദാസ്‌ അദ്ധ്യക്ഷത വഹിച്ചു. സി.എം.മുരളീധരന്‍നായര്‍ സ്വാഗതവും സി.സദാനന്ദന്‍മാസ്റ്റര്‍ നന്ദിയും പറഞ്ഞു. പ്രൊഫ. കെ.പി.ശങ്കരന്‍, ഡോ.എസ്‌.കെ.വസന്തന്‍, എം.തങ്കമണി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. മലയാളദിനത്തോട്‌ മുന്നോടിയായി നടന്ന ഉപന്യാസരചനാമത്സരത്തില്‍ വിജയിച്ചവര്‍ക്ക്‌ സമ്മാനങ്ങള്‍ നല്‍കി.