സരിതയ്ക്ക്‌ കര്‍ശന ഉപാധികളോടെ ജാമ്യം

Saturday 26 October 2013 9:37 am IST

കൊച്ചി: സോളാര്‍ തട്ടിപ്പുകേസില്‍ എറണാകുളം നോര്‍ത്ത്‌ പോലീസ്‌ രജിസ്റ്റര്‍ ചെയ്ത കേസില്‍ പ്രതിയായ സരിതാ നായര്‍ക്ക്‌ കര്‍ശന ഉപാധികളോടെ ഹൈക്കോടതി ജാമ്യം അനുവദിച്ചു.
ടീം സോളാര്‍ സ്ഥാപനത്തിനുവേണ്ടി സരിത വന്‍തുക പിരിച്ചതിനെത്തുടര്‍ന്ന്‌ പണം നഷ്ടപ്പെട്ടവര്‍ സമര്‍പ്പിച്ച പരാതിയിലാണ്‌ പോലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്തത്‌. സരിത 90 ദിവസത്തിലേറെയായി റിമാന്റിലാണ്‌. സ്ത്രീ എന്ന പരിഗണന നല്‍കണമെന്ന്‌ സരിതയുടെ അഭിഭാഷകന്‍ വാദിച്ചു. രണ്ട്‌ കേസിലും അന്വേഷണം പൂര്‍ത്തിയായി കുറ്റപത്രം സമര്‍പ്പിച്ചുവെന്ന്‌ സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇതുകൂടി പരിഗണിച്ചാണ്‌ കോടതി കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്‌.
രണ്ട്‌ കേസുകളില്‍ അഞ്ചുലക്ഷം രൂപ വെച്ച്‌ പൊതുമേഖലാ ബാങ്കില്‍ എഫ്ഡിയായി ഇട്ട്‌ രശീത്‌ എസിജെഎം കോടതിയില്‍ നല്‍കണം. അന്‍പതിനായിരം രൂപയുടെ ബോണ്ടും രണ്ട്‌ ആള്‍ജാമ്യവും. ജാമ്യക്കാരിലൊരാള്‍ അടുത്ത ബന്ധുവായിരിക്കണം. പാസ്പോര്‍ട്ട്‌ കീഴ്ക്കോടതിയില്‍ കെട്ടിവയ്ക്കണം. കേരളം വിട്ടുപോകരുത്‌. അന്വേഷണോദ്യോഗസ്ഥന്‌ മുമ്പില്‍ ആവശ്യനേരത്ത്‌ ഹാജരാകണം. ഉപാധികള്‍ ലംഘിച്ചാല്‍ ജാമ്യം റദ്ദാകും. ഇതാണ്‌ ഉപാധികള്‍. എന്നാല്‍ ഈ രണ്ട്‌ കേസുകളില്‍ ജാമ്യം ലഭിച്ചതകൊണ്ടുമാത്രം സരിതയ്ക്ക്‌ പുറത്തിറങ്ങാനാവില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.