കൊച്ചി: ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി മണ്ഡല് പാറ്റ്നയിലെ സ്ഫോടന പരമ്പരില്‍ നടുക്കം രേഖപ്പെടുത്തി. ദേശീയ ശക്തികളെ ഭയപ്പെടുത്താനും രാജ്യത്തെ ഭീകരവത്ക്കരിക്കാനും നടത്തിയ ശ്രമമായി സംഭവത്തെ വിലയിരുത്തി.
ഈ ഹീനമായ ശ്രമത്തെ കാര്യകാരി ശക്തമായി അപലപിച്ചു. ഭീരുത്ത്വം പൂണ്ട ഭീകര പ്രവര്‍ത്തനങ്ങളിലും ദേശീയ ശക്തികള്‍ അത്മവീര്യം കൈവിടാതെ പ്രവര്‍ത്തിക്കുമെന്ന് കാര്യകാരി മണ്ഡല് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
രാജ്യത്തെ വര്‍ധിച്ചു വരുന്ന ജിഹാദി ഭീകരതയെ കുറിച്ചുള്ള കാര്യകാരി മണ്ഡലിന്റെ ഉത്കണ്ഠ ശരിവയ്ക്കുന്നതാണ് ഈ സംഭവമെന്ന് വിലയിരുത്തിയതായി അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്മോഹന് വൈദ്യ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: