അഴിമതിക്കെതിരെ റിലെ സത്യാഗ്രഹം: മൂന്ന്‌ ദിവസം പിന്നിട്ടു

Thursday 18 August 2011 11:35 pm IST

കൊച്ചി: അഴിമതിക്കെതിരെ അണ്ണാഹസാരെ നടത്തുന്ന പോരാട്ടത്തിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ ആന്റി കറപ്ഷന്‍ പീപ്പിള്‍സ്‌ മൂവ്മെന്റ്‌ കച്ചേരിപ്പടി ഗാന്ധിഭവനില്‍ നടത്തുന്ന റിലേ സത്യഗ്രഹം മൂന്ന്‌ ദിവസം പിന്നിട്ടു. റിലേ സത്യഗ്രഹത്തിന്‌ പിന്‍തുണ പ്രഖ്യാപിച്ച്‌ നൂറുകണക്കിന്‌ ആളുകള്‍ സമര പന്തലില്‍ എത്തിച്ചേര്‍ന്നു. വഴിയാത്രക്കാരും, വിദ്യാര്‍ത്ഥികളും സമരപന്തലിലെ രജിസ്റ്റര്‍ ബുക്കില്‍ സമരത്തിന്‌ അനുഭാവം രേഖപ്പെടുത്തി. ഇന്നലെ രാവിലെ ഗാന്ധിയുടെ വേഷത്തില്‍ എത്തിയ റിട്ട.ക്യാപ്റ്റന്‍ പി.എസ്‌.ശിവന്‍കുട്ടി സമരക്കാര്‍ക്ക്‌ ആവേശം നല്‍കി. ഗാന്ധി പീസ്‌ ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണ്‍ കെ.സരോജം എ.സി.പി.എം. തൃപ്പൂണിത്തുറ മേഖലപ്രസിഡന്റ്‌ പ്രേമ ജി.പിഷാരടി എന്നിവരുടെ നേതൃത്വത്തില്‍ നടന്ന സത്യഗ്രഹത്തിന്‌ മുരളിക്കുറുപ്പ്‌, പി.ബാലന്‍, ക്യാപ്റ്റന്‍ പത്മനാഭന്‍, കെ.പി.ഹരികുമാര്‍, വി.എസ്‌.ജോണ്‍, സി.ജി.തമ്പി, കെ.സേവ്യര്‍ എന്നിവര്‍ പങ്കെടുത്ത സത്യാഗ്രഹ പരിപാടിയുടെ സമാപന ചടങ്ങില്‍ എഡ്രാക്‌ പ്രസിഡന്റ്‌ പി.രംഗദാസപ്രഭു നാരങ്ങനീര്‌ നല്‍കി സമാപനം കുറിച്ചു. പ്രൊഫ. പി.പി.ജി.മാരാര്‍ പി.രാമചന്ദ്രന്‍, തെരുവോരം മുരുകന്‍, പി.വി.അതികായന്‍, സി.ജി.രാജഗോപാല്‍, അഡ്വ.എം.ആര്‍.രാജേന്ദ്രന്‍, കെ.ജി.വേണുഗോപാല്‍ തുടങ്ങിയവര്‍ സംസാരിച്ചു.