ബിജെപി ന്യൂനപക്ഷമോര്‍ച്ച ഉപവാസ സമരം ഇന്ന്‌

Thursday 18 August 2011 11:36 pm IST

കൊച്ചി: അണ്ണാഹസാരെയ്ക്ക്‌ പിന്തുണ അര്‍പ്പിച്ചും കേന്ദ്ര കേരള അഴിമതി ഭരണത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തിക്കൊണ്ടും ബിജെപി ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ജിജി ജോസഫ്‌ ഇന്ന്‌ കടവന്ത്ര ജംഗ്ഷനില്‍ 24 മണിക്കൂര്‍ ഉപവാസം അനുഷ്ഠിക്കും. വൈകിട്ട്‌ 4 മണിക്ക്‌ ആരംഭിക്കുന്ന ഉപവാസം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ന്യൂനപക്ഷമോര്‍ച്ച സംസ്ഥാന പ്രസിഡന്റ്‌ ടി.ഒ.നൗഷാദ്‌, ബിജെപി സംസ്ഥാന വൈസ്‌ പ്രസിഡന്റുമാരായ ശ്യാമള എസ്‌.പ്രഭു, പി.എം.വേലായുധന്‍, സംസ്ഥാനസമിതി അംഗങ്ങളായ നെടുമ്പാശ്ശേരി രവി, അഡ്വ.പി.കൃഷ്ണദാസ്‌, ശശിധരന്‍ മാസ്റ്റര്‍, രശ്മി സജി, ജി.സുനില്‍ ജനറല്‍ സെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി, എം.എന്‍.മധു യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി അഡ്വ.കെ.എസ്‌.ഷൈജു, മഹിളാമോര്‍ച്ച സംസ്ഥാന സെക്രട്ടറി ഷാലി വിനയന്‍, ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ എല്‍.എല്‍.ജെയിംസ്‌, സംസ്ഥാന സമിതി അംഗം നെല്‍സണ്‍ കടവന്ത്ര, കര്‍ഷക മോര്‍ച്ച ജില്ലാ പ്രസിഡന്റ്‌ ഇ.എസ്‌.പുരുഷോത്തമന്‍, ജനറല്‍ സെക്രട്ടറി പി.ബി.സുജിത്ത്‌, എന്‍.വി.സുദീപ്‌ വൈറ്റില, ജില്ലാ കമ്മറ്റി അംഗമായ വി.കെ.സുദേവന്‍, സി.ജി.രാജഗോപാല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. നാളെ വൈകിട്ടാണ്‌ ഉപവാസം അവസാനിക്കുന്നത്‌.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.