ഡാറ്റാസെന്റര്‍: ഹര്‍ജി സുപ്രീംകോടതി തള്ളി

Tuesday 29 October 2013 6:27 pm IST

ന്യൂദല്‍ഹി: ഡാറ്റാ സെന്റര്‍ കേസില്‍ ടി.ജി നന്ദകുമാറിന്റെ ഹര്‍ജി സുപ്രീംകോടതി തള്ളി. സി.ബി.ഐ അന്വേഷണത്തെ ചോദ്യം ചെയ്താണ് നന്ദകുമാര്‍ ഹര്‍ജി നല്‍കിയിരുന്നത്. ഇക്കാര്യത്തില്‍ അഡ്വക്കേറ്റ് ജനറല്‍ നല്‍കിയ ഹര്‍ജി തൃപ്തികരമാണെന്ന് കോടതി വ്യക്തമാക്കി. അഭിഭാഷകന്‍ കെ.വേണുഗാലിന്റെ പരാതിയില്‍ ടി.ജി നന്ദകുമാറിനോട് സുപ്രീംകോടതി വിശദീകരണം തേടുകയും ചെയ്തു. സര്‍ക്കാര്‍ തീരുമാനമെടുക്കും മുമ്പ് ഡാറ്റാസെന്റര്‍ കേസ് സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ചുവെന്ന് അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയില്‍ പറഞ്ഞതിനെ സുപ്രീംകോടതി ചേദ്യം ചെയ്തിരുന്നു. ഈ കേസില്‍ അഡ്വക്കേറ്റ് ജനറലിനോട് നേരിട്ട് സത്യവാങ്മൂലം നല്‍കാന്‍ സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച് എ.ജി സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. മുഖ്യമന്ത്രിയാണ് കേസ് സി.ബി.ഐക്ക് വിടാന്‍ തീരുമാനിച്ചുവെന്ന് പറഞ്ഞത്. ഇത് ഹൈക്കോടതിയില്‍ പറയുക മാത്രമാണ് താന്‍ ചെയ്തതെന്നായിരുന്നു എ.ജി സത്യവാങ്മുലത്തിലൂടെ അറിയിച്ചത്. സത്യവാങ്മൂലം പരിശോധിച്ച സുപ്രീംകോടതി തൃപ്തി രേഖപ്പെടുത്തി. തുടര്‍ന്നാണ് ടി.ജി നന്ദകുമാറിന്റെ ഹര്‍ജി തള്ളിയത്. എ.ജിയുടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്ന് കാണിച്ച് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയും കോടതി തള്ളിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.