ആക്‌സിസ് ബാങ്കിന്റെ ലാഭത്തില്‍ 21 ശതമാനം വര്‍ധന

Monday 28 October 2013 6:04 pm IST

കൊച്ചി:  സെപ്തംബര്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ ആക്‌സിസ് ബാങ്കിന് 21.2 ശതമാനം ലാഭ വര്‍ധന. മുന്‍ വര്‍ഷത്തെ 1123.54 കോടിയില്‍ നിന്ന് 1362.31 കോടി രൂപയായാണ് ലാഭം ഉയര്‍ന്നത്. ഇക്കാലയളവില്‍ ബാങ്കിന്റെ മൊത്ത വരുമാനം 9375.08 കോടിയായി.     മുന്‍വര്‍ഷം ഇത് 8280.29 കോടിയായിരുന്നു. മറ്റ് വരുമാനം മുന്‍ വര്‍ഷത്തെ 1593 കോടിയില്‍ നിന്ന് 1766.09 കോടിയിലെത്തി.നടപ്പ് സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറുമാസ കാലയളവില്‍ ലാഭം 18 ശതമാനം വളര്‍ച്ചയോടെ 2771.24 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 2277.06 കോടി ആയിരുന്നു.  ആറ് മാസകാലയളവില്‍ ആകെ വരുമാനം 16,098.66 കോടിയില്‍ നിന്ന് 18,434.20 കോടി രൂപയായി ഉയര്‍ന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.