സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഫീസേര്‍സ് അസോസിയേഷന്‍ 48-ാമത് ദേശീയ സമ്മേളനം തൃശ്ശൂരില്‍ നടന്നു

Monday 28 October 2013 6:13 pm IST

തൃശൂര്‍: സൗത്ത് ഇന്ത്യന്‍ ബാങ്കിലെ ഓഫീസര്‍മ്മാരുടെ ഏക സംഘടനയായ സൗത്ത് ഇന്ത്യന്‍ ബാങ്ക് ഓഫീസേര്‍സ് അസോസിയേഷന്‍ 48ാമത് ദേശീയ സമ്മേളനം ബാങ്കിന്റെ മാനേജിങ്ങ് ഡയറക്ടര്‍ ആന്റ് സിഇഒ ഡോ. വി എ ജോസഫ് ഉദ്ഘാടനം ചെയ്തു. ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേര്‍സ് കോന്‍ഫഡറേഷന്‍ അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ഹര്‍വിന്ദര്‍ സിങ് മുഖ്യപ്രഭാഷണം നടത്തിയ ഈ ചടങ്ങില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തിലധികം ഓഫീസര്‍മ്മാര്‍ പങ്കെടുത്തു. യുഎഫ്ബിയു സംസ്ഥാന കണ്‍വീനര്‍ സി.ഡി ജോസണ്‍, എഐബിഒസി സംസ്ഥാന പ്രസിഡന്റ് പി.വി മോഹനന്‍ , എസ്‌ഐബിഇഎ  ജനറല്‍ സെക്രട്ടറി ടി.ശശികുമാര്‍ , ജോണ്‍ ജോസഫ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.