റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കാല്‍ ശതമാനം കൂട്ടി

Tuesday 29 October 2013 6:21 pm IST

മുംബയ്: റിപ്പോ നിരക്കില്‍ കാല്‍ ശതമാനം വര്‍ദ്ധന വരുത്തികൊണ്ട് റിസര്‍വ് ബാങ്ക് ധനവായ്പാ നയം പ്രഖ്യാപിച്ചതോടെ ഭവന, വാഹന വായ്പകളുടെ പലിശനിരക്ക് ഉയരാന്‍ സാദ്ധ്യതയേറി. റിസര്‍വ് ബാങ്കില്‍ നിന്നും വാണിജ്യ ബാങ്കുകള്‍ വാങ്ങുന്ന ഹ്രസ്വകാല വായ്പകളുടെ പലിശയായ റിപ്പോ നിരക്ക് 7.5 ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായാണ് ഉയര്‍ത്തിയിരിക്കുന്നത്. നാണയപ്പെരുപ്പം ഉയര്‍ന്നു നില്‍ക്കുന്നതാണ് നിരക്കു കൂട്ടാന്‍ ആര്‍.ബി.ഐയെ പ്രേരിപ്പിച്ചത്. ബാങ്കുകളുടെ കൈവശം അധികമുള്ള പണം റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ ലഭിക്കുന്ന പലിശയായ റിവേഴ്‌സ് റിപ്പോ 6.5 ശതമാനമായും  മൊത്തം നിക്ഷേപങ്ങള്‍ക്ക് ആനുപാതികമായി ബാങ്കുകള്‍ റിസര്‍വ് ബാങ്കില്‍ സൂക്ഷിക്കേണ്ട പണമായ കരുതല്‍ ധന അനുപാതം നാലു ശതമാനമായും നിലനിര്‍ത്തി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.