കോട്ടയം: പോലീസില്‍ നിന്നും രഹസ്യങ്ങള്‍ ചോരുന്നതായി മന്ത്രി കെ.സി. ജോസഫ്. കണ്ണൂരില്‍ മുഖ്യമന്ത്രി അക്രമിക്കപ്പെട്ടത് പോലീസിലെ ധാരണപ്പിശകുമൂലമാണ്. മുഖ്യമന്ത്രിയുടെ യാത്രാ സംബന്ധമായ രഹസ്യവിവരങ്ങള്‍ പോലീസില്‍ നിന്നും ചോര്‍ന്ന് സിപിഎമ്മിന് ലഭിക്കുന്നതായി മന്ത്രി കോട്ടയത്ത് പത്രസമ്മേ ളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രിയെ കരുതിക്കൂട്ടി അപായപ്പെടുത്താനുള്ള ശ്രമമാണ് സിപിഎമ്മിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. സിപിഎം രാഷ്ട്രീയ മര്യാദ കാണിക്കണം. സമരങ്ങളെല്ലാം പരാജയപ്പെട്ടതിന്റെ നിരാശ മൂലമാണ് മുഖ്യമന്ത്രിയെ അപായപ്പെടുത്താന്‍ ശ്രമിക്കുന്നത്. കണ്ണൂരിനെ സംഘര്‍ഷഭൂമിയാക്കാനുള്ള ഗൂഢാലോചനാണ് സിപിഎം നടത്തുന്നത്. മുഖ്യമന്ത്രിയുടെ വീട് ഉപരോധിക്കുക, ഓഫീസ് ഉപരോധിക്കുക ഇതൊക്കെ ഒരു വ്യക്തിയുടെ അവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്. കണ്ണൂരിലെ അക്രമ സംഭവത്തില്‍ പോലീസിന് വീഴ്ച സംഭവിച്ചോ എന്നും പരിശോധിക്കും. അണികള്‍ ചെയ്ത അക്രമത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും പിണറായി വിജയന് തയ്യാറായിട്ടില്ലെന്നും, അക്രമാസക്തരാകുന്ന അണികളെ നിയന്ത്രിക്കാന്‍ സിപിഎം നേതൃത്വത്തിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: