ഒരാള്‍ക്ക് ഭാര്യയും കുട്ടികളും ധനവും സമ്പത്തും ഒക്കെ വേണം. അയാള്‍ കുറേക്കാലത്തേക്ക് കുടുംബജീവിതം ആസ്വദിക്കയും ചെയ്യട്ടെ. പക്ഷേ ആ മാതിരി സന്തോഷം യഥാര്‍ത്ഥത്തിലുള്ള ആനന്ദമല്ല, അത് ശാശ്വതവുമല്ല. കുടുംബജീവിതത്തില്‍ എപ്പോഴും സന്തുഷ്ടനായി കഴിയാം എന്ന് വിചാരിക്കുന്നത് മഠയത്തരമാണ്.
പുത്രന് സന്തോഷം പ്രദാനം ചെയ്യും എന്നുകരുതി മനുഷ്യന് പുത്രനെ ആഗ്രഹിക്കുന്നു. പുത്രന് വേണ്ടി ഇച്ഛിക്കുന്നതില്‍ തെറ്റൊന്നുമില്ല. പക്ഷേ അതില്‍ നിന്ന് കിട്ടുന്ന സന്തോഷം താല്‍ക്കാലികം മാത്രം.
ധൃതരാഷ്ട്രമഹാരാജാവിന് നൂറ് പുത്രന്മാര് ഉണ്ടായിരുന്നു. പക്ഷേ, പുത്രന്മാരില് നിന്നും അദ്ദേഹത്തിന് സന്തോഷം ലഭിച്ചോ? ഇല്ല. വാസ്തവത്തില്‍ പുത്രന്മാരെ കൊണ്ട് അദ്ദേഹത്തിന് വളരെയധികം ദുരിതങ്ങളും ഉണ്ടായി. അദ്ദേഹത്തിന്റെ വിശാലമായ രാജ്യം അവര്‍ നശിപ്പിച്ചു. അവസാനം അദ്ദേഹത്തിന്റെ ഗതിയെന്തായി?
– ശ്രീ സത്യസായിബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: