വിശ്വസിക്കുന്ന ആളുകള്‍തന്നെ ഒന്നിലും വിശ്വസിക്കുന്നില്ല. സൗകര്യപ്രദമാകുന്നിടത്തോളം മാത്രമേ അവര്‍ വിശ്വസിക്കുന്നുള്ളൂ. ശരിക്കും വിശ്വസിക്കുന്നുവെങ്കില്‍, അവരുടെ ജീവിതത്തില്‍ പിന്നെ ഒരു പ്രശ്നവുമില്ല. നിങ്ങള്‍ ദൈവത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍, ദൈവം സര്‍വവ്യാപിയാണെന്ന് വിശ്വസിക്കുന്നുവെങ്കില്‍, ഭയത്തിന്റെയും, ഉത്കണ്ഠയുടെയും, ആകുലതയുടെയും, സംഘര്‍ഷത്തിന്റെയും പ്രശ്നമെവിടെ? ഇവിടെ ഈ മുറിയില്‍ ദൈവം, പക്ഷേ ഹൃദയത്തില്‍ ഭയം. ഇത് സംഭവ്യമാണോ? അല്ലതന്നെ. അങ്ങനെയല്ലേ? അതിനാല്‍ നിങ്ങള്‍ നിങ്ങളോടുതന്നെ നുണ പറയുകയാണ്. നിങ്ങളുടെ ജീവിതത്തില്‍ ദൈവം വര്‍ത്തിക്കുന്നുവെങ്കില്‍ അത് ഭയത്തിന്റെയും ക്ലേശത്തിന്റെയും അറുതിയാണ്. നിരുപാധികം വിശ്വസിക്കുന്നതരത്തില് സാരള്യമുള്ള ഒരു മനുഷ്യജീവിയാണ് നിങ്ങളെങ്കില്‍, അങ്ങനെയുള്ള ഒരാള്‍ക്ക് വിശ്വാസമാണ് ഏറ്റവും എളുപ്പമാര്‍ഗ്ഗം. ഭക്തിയാണ് സത്വരമായ മാര്‍ഗ്ഗം.
– ജഗ്ഗിവാസുദേവ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: