ഷെഹ്‌ല മസൂദ് വധം സി.ബി.ഐക്ക്

Friday 19 August 2011 1:24 pm IST

ഭോപ്പാല്‍ : മധ്യപ്രദേശിലെ വിവരാവകാശ പ്രവര്‍ത്തക ഷെഹ്‌ല മസൂദ് വെടിയേറ്റു മരിച്ച കേസില്‍ സി.ബി.ഐ അന്വേഷണത്തിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. സംഭവത്തെക്കുറിച്ചു കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിക്കണമെന്നു ഷെഹ്‌ലയുടെ കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ് ചൊവ്വാഴ്ചയാണ് ഷെഹ്‌ലയെ കാറിനുള്ളില്‍ വെടിയേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. വളരെ അടുത്തു നിന്നാണു വെടിവച്ചതെന്നു പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു തവണ മാത്രമാണ് ഇവര്‍ക്കു നേരെ വെടിയുതിര്‍ത്തത്. ഐ.പി.എസ് ഓഫിസര്‍ പവന്‍ ശ്രീവാസ്തവയ്ക്കെതിരേ ഷെഹ്‌ല ലോകായുക്തയ്ക്കു പരാതി നല്‍കിയിരുന്നു. ഇതിനു ശേഷം ഇവരുടെ ജീവനു ഭീഷണിയുണ്ടായിരുന്നതായി ഷെഹ്‌ലയുടെ അച്ഛന്‍ പറഞ്ഞു. ഇക്കാരണത്താല്‍ പോലീസ് അന്വേഷണം സുതാര്യമാകില്ലെന്ന് ഇദ്ദേഹം ആരോപിച്ചു. പൊലീസിന്റെ ഭാഗത്തു നിന്നു തങ്ങള്‍ക്കു നീതി ലഭിക്കില്ലെന്നും കുടുംബാംഗങ്ങള്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.