ഇറോം ഷര്‍മ്മിളയുടെ നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍

Wednesday 30 October 2013 10:14 pm IST

ന്യൂദല്‍ഹി: മണിപ്പൂരില്‍ സൈന്യത്തിന്റെ പ്രത്യേകാധികാരനിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നിരാഹാരസമരം നടത്തുന്ന ഇറോം ഷര്‍മ്മിളയുടെ മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മറ്റുള്ളവര്‍ക്ക് നല്‍കുന്നതുപോലെ ഷര്‍മ്മിളയ്ക്കും സന്ദര്‍ശകരെ അനുവദിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. ഈ വര്‍ഷം ഡിസംബര്‍ ആറിനകം തങ്ങളുടെ ശുപാര്‍ശയിന്‍മേല്‍ സ്വീകരിച്ച നടപടികളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നും കമ്മീഷന്‍ മണിപ്പൂര്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഐക്യരാഷ്ട്രസമിതിയില്‍ നിന്നുള്‍പ്പെടെയുള്ള ചില പ്രത്യേക പ്രതിനിധികള്‍ക്ക് ഷര്‍മ്മിളയെ സന്ദര്‍ശിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനുവാദം നിഷേധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ ഇക്കാര്യത്തില്‍ ഇടപെടുന്നത.് 2000 നവംബര്‍ മുതല്‍ സൈന്യത്തിന്റെ പ്രത്യേകാധികാരം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഷര്‍മ്മിള നിരാഹാര സമരം നടത്തുകയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.